കുണ്ടായിത്തടം ശ്മശാനം: സർ​േവ ആരംഭിച്ചു

ഫറോക്ക്: കുണ്ടായിത്തടം ശ്മശാനത്തിനുള്ള ഭൂമി സർേവ നടപടികൾ ആരംഭിച്ചു. നഗരസഭ ഭൂമി അളന്ന് തിട്ടപ്പെടുത്താൻ തഹസിൽദാർ ഇ. അനിതകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാവിലെയാണ് എത്തിയത്. ൈകയേറ്റങ്ങൾ ഒഴിപ്പിച്ചു പൊതുഭുമി തിരിച്ചു പിടിക്കണമെന്നു നേരത്തെ കോടതി ഉത്തരവുണ്ടായിരുന്നു. ഇതിനെ തുടർന്നു ഭൂമി അളന്നുതിട്ടപ്പെടുത്തണമെന്നു വില്ലേജ് ഓഫിസിലും ജില്ല വികസന സമിതി യോഗത്തിലും നഗരസഭ അധികൃതർ അപേക്ഷ നൽകിയതി​െൻറ അടിസ്ഥാനത്തിലാണ് ഭൂമി സർേവ നടത്താൻ തീരുമാനിച്ചത്. ഫറോക്കിലെ കുണ്ടായിത്തടത്തെ 80 സ​െൻറ് ഭൂമി പൊതുശ്മശാനമായിട്ടാണ് നഗരസഭ രേഖയിലുള്ളത്. ഇതി​െൻറ കൂടെ ശ്മശാന നവീകരണത്തിനായി വിലക്ക് വാങ്ങിയ 50 സ​െൻറടക്കം ഒരു ഏക്കർ 30സ​െൻറ് ഭൂമിയാണ് ശ്മശനമായിട്ടുള്ളത്. എന്നാൽ, ഈ ഭൂമിയിൽ 35സ​െൻറ് സ്ഥലം ഹരിജൻ ശ്മശാനത്തിേൻറതാണെന്ന അവകാശവാദമാണ് ഭൂമിയെ തർക്കത്തിലെത്തിച്ചത്. കൂടാതെ, ഒരു വിഭാഗം ഭൂമി മൊത്തം വളച്ചുകെട്ടി അടക്കുകയും ചെയ്തു. ഇതിനെ തുടർന്നു ഭൂമി തിരിച്ചുപിടിച്ച് പൊതുശ്മശാനം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി. ഇതിനെ തുടർന്നാണ് ഹൈകോടതി ജില്ല കലക്ടർ, നഗരസഭ എന്നിവർക്ക് ഭൂമി തിരിച്ചുപിടിക്കാൻ നിർദേശം നൽകിയത്. ശ്മശാനഭൂമി വളച്ചു കെട്ടിയതോടെ ഇതിലൂടെയുണ്ടായിരുന്ന പൊതുവഴിയും ഇല്ലാതായെന്നു പരാതിയുണ്ട്. പൊതുവഴിയില്ലാതായതോടെ ഫറോക്ക് ടൗണിലേക്ക് ഏറെ ചുറ്റി വേണം അമ്പതോളം കുടുംബങ്ങൾക്ക് വഴി നടക്കാൻ. നടവഴി തടസ്സപ്പെടുത്തിയുള്ള ഭൂമി വളച്ചുകെട്ടൽ സ്‌കൂൾ വിദ്യാർഥികളും പ്രയാസത്തിലാണ്. സർവേക്കെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹരിജൻ ഭൂമിയാണെന്ന അവകാശവാദവുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരു വിഭാഗമെത്തിയിരുന്നു. രേഖകളുമായി വരാൻ തഹസിൽദാർ ഇവരോട് ആവശ്യപ്പെട്ടു. ഈ രേഖകൾ പരിശോധിച്ചതിനു ശേഷമാകും തുടർ നടപടികളെന്നും അധികൃതർ അറിയിച്ചു. ശ്മശാന ഭൂമിയിലൂടെയുണ്ടായിരുന്ന പൊതുവഴി തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ടു പ്രദേശവാസികളും തഹസിൽദാർക്ക്് നിവേദനം നൽകിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസും സ്ഥലത്തെത്തിയിരുന്നു. ഫറോക്ക് നഗരസഭ വൈസ് ചെയർമാൻ വി. മുഹമ്മദ് ഹസൻ, താലൂക്ക് സർവെയർ സുരേഷ്, നഗരസഭ സെക്രട്ടറി ഇൻചാർജ് ബിനേഷ്‌കുമാർ എന്നിവരും സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.