പേരാമ്പ്ര പള്ളിത്തിരുനാൾ അഞ്ചിന്‌ കൊടിയേറും

പേരാമ്പ്ര: വി. ഫ്രാൻസിസ് അസീസി ദേവാലയ തിരുനാൾ അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കും. അഞ്ചിന് വൈകീട്ട് നാലരക്ക് വികാരി ഫാ. ജോസ് കരിങ്ങട പതാക ഉയർത്തും. തുടർന്നു നടക്കുന്ന വി. കുർബാനക്കു ഫാ. തോമസ് കരിങ്ങയിൽ കാർമികത്വം വഹിക്കും. ആറിന് ഇടവക ദിനാഘോഷം, കലാപരിപാടികൾ. ശനിയാഴ്ച നാലരക്ക് വി. കുർബാന, ലദീഞ്ഞ് ഫാ. ജോസ് തച്ചുകുന്നേൽ. തുടർന്ന് തിരുനാൾ പ്രദക്ഷിണം. ഞായറാഴ്ച രാവിലെ 10ന് നടക്കുന്ന വി. കുർബാനക്കു ഫാ. അലക്സാണ്ടർ കിഴക്കേകാവിൽ കാർമികനാകും. തുടർന്ന് പ്രദക്ഷിണം, ലദീഞ്ഞ്, ഊട്ടുനേർച്ച. തിങ്കളാഴ്ച പരേതസ്മരണ, വി. കുർബാന എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.