പുതുവത്സര സൗഹൃദ സദസ്സ്

മേപ്പയൂർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ മേപ്പയൂർ യൂനിറ്റ് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് വിൽസൺ സാമുവൽ ഉദ്ഘാടനം ചെയ്തു. സിനിമ-നാടകനടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. എം.ടി. ബാബു അധ്യക്ഷത വഹിച്ചു. വി.ഐ. ഹംസ, എ.എം. കുഞ്ഞിരാമൻ, മുജീബ് കോമത്ത്, സത്യൻ വിളയാട്ടൂർ, മൊയ്തു മാനക്കൽ, മജീദ് കാവിൽ, വി.സി. രാജൻ, ശ്രീജ പറമ്പിൽ, നരിക്കുനി അബ്ദുല്ല എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. 'ജൈവ പച്ചക്കറി കൃഷി നടത്തും' മേപ്പയൂർ: സി.പി.എം മേപ്പയൂർ നോർത്ത് ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും ജൈവ പച്ചക്കറി കൃഷി നടത്താനും വിഷുവിന് മേപ്പയൂർ ടൗണിൽ ജൈവ പച്ചക്കറി സ്റ്റാൾ ആരംഭിക്കാനും ലോക്കൽ തല കാർഷിക ഗ്രൂപ് സംഘടിപ്പിച്ച ശിൽപശാല തീരുമാനിച്ചു. ലോക്കൽ സെക്രട്ടറി പി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റിട്ട. കൃഷി ഒാഫിസർ ശ്രീധരൻ ക്ലാസെടുത്തു. കാർഷിക ഗ്രൂപ് ചെയർമാൻ എൻ.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, കാർഷിക ഗ്രൂപ് കൺവീനർ കെ. കുഞ്ഞിക്കണ്ണൻ, മഞ്ഞക്കുളം നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികള്‍ എകരൂൽ: കേരള സ്റ്റേറ്റ് എക്സ്സർവിസ് ലീഗ് ഉണ്ണികുളം യൂനിറ്റ് ഭാരവാഹികൾ: പി.എം. മോഹനന്‍ (പ്രസി.), ടി.എം. രാജീവൻ ‍(വൈ. പ്രസി.), ഇ. രാമദാസ് (സെക്രട്ടറി), അബ്ദുറസാഖ് (ജോ. സെക്രട്ടറി), എ. ബാലന്‍നായര്‍ (ട്രഷ), കെ.എം. ഗംഗാധരന്‍ (ഒാര്‍ഗനൈസിങ് സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.