പേപ്പട്ടിയുടെ വിളയാട്ടം; വടകരയിൽ ഇരുപതോളം പേർക്ക് കടിയേറ്റു

വടകര: നഗരത്തെ വിറപ്പിച്ച പേപ്പട്ടിയുടെ കടിയേറ്റ് 20 ഓളം പേർ ചികിത്സയിൽ. നഗരമധ്യത്തിൽ തിങ്കളാഴ്ച രാത്രി മുതൽ പരാക്രമം കാണിച്ച പേപ്പട്ടിയെ ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പുതിയ ബസ്സ്റ്റാൻഡിന് സമീപം നാട്ടുകാർ തല്ലിക്കൊന്നു. പുതിയ ബസ്സ്റ്റാൻഡ് പരിസരം, എടോടി, കീർത്തി തിയറ്റർ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലായി കാൽനടയാത്രക്കാരായ പലർക്കും പേപ്പട്ടിയുടെ കടിയേറ്റു. വടകര ജില്ലആശുപത്രിയിൽ ചികിത്സ തേടിയവരെ കുത്തിവെപ്പ് മരുന്ന് ലഭ്യമല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞയുടൻ കടിയേറ്റവർക്ക് ചികിത്സ ലഭ്യമാക്കാനും പേ ബാധിച്ച പട്ടികളെ പിടിക്കാൻ നടപടികളും സ്വീകരിച്ചതായി നഗരസഭ ചെയർമാൻ കെ. ശ്രീധരൻ അറിയിച്ചു. പേപ്പട്ടിയുടെ കടിയേറ്റ് ആശുപത്രിയിലുള്ളവർ: തറോകണ്ടിയിൽ നടക്കുതാഴ എം.ഒ. കൃഷ്ണൻ, വടകര ബീച്ചിലെ പുത്തലത്ത് പറമ്പത്ത് സുജേഷ് (32), വൈ.സി. അപ്പാർട്മ​െൻറിലെ ചന്ദ്രൻ (53), പയ്യോളി കറപ്പ മലോൽ സനൂപ് (22), ഊരാളുങ്കൽ സൊസൈറ്റി ജീവനക്കാരനും ഇതര സംസ്ഥാന തൊഴിലാളിയുമായ സുമൻ മൊണ്ട (23), നാരായണ നഗരം വടക്കേ മാണിക്കോത്ത് സതീശൻ (34), മമ്പാട് അബ്ദുറഹ്മാൻ (74), വടകര സുമേഷ് (60), ഇരിങ്ങൽ സെൽവൻ (49), ഇരിങ്ങൽ കോട്ടകുളങ്ങര പ്രജീഷ് (40), ഒഞ്ചിയം പ്രകാശൻ (39), പുതുപ്പണം കുനിയിൽ അശ്വിൻ (17), കിഴക്കേ തോട്ടോടി വിഷ്ണു (25), വിജയ് വടകര (30), വാല്യക്കോട് കൊയിലോത്ത് സാൻസ (39), പതിയാരക്കര പാറപ്പുറത്ത് കുനിയിൽ ഹംസ (60), ചെരണ്ടത്തൂർ തൊക്കോട്ട് മീത്തൽ പ്രകാശൻ (41), വടകര മുനിസിപ്പൽ പാർക്കിനു സമീപം വിനോദ് (40), തുവ്വക്കുന്ന് തൈപറമ്പത്ത് രാഗേഷ് (32), മേപ്പയിൽ ബിജു(43).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.