എസ്.ഐ.ഒ കാമ്പയിൻ

നടുവണ്ണൂർ: 'ബൽ അഹ്‌യാ', 'റേതർ ദേ അലൈവ്' എന്ന കാമ്പയിനോടനുബന്ധിച്ച് എസ്.ഐ.ഒ നടുവണ്ണൂർ യൂനിറ്റ് മാൽകം എക്സ്, ഹസനുൽ ബന്ന, ആലി മുസ്‌ലിയാർ എന്നിവരെ അനുസ്മരിച്ചു. മുൻ എ.ഇ.ഒ ടി. അബൂബക്കർ മാസ്റ്റർ ഉദ്ഘടനം ചെയ്തു. ശഹീദ്, റജീബ്, റിഫാദ് എന്നിവർ സംസാരിച്ചു. ശാന്തിയാത്ര കൊയിലാണ്ടി: സി.പി.എം -ബി.ജെ.പി സംഘട്ടനത്തിൽ വീടുകൾ തകർന്ന പ്രദേശങ്ങളിലൂടെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തിയാത്ര നടത്തി. കൊല്ലം ഗാന്ധി പ്രതിമക്ക് മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറി​െൻറ ചാർജ് വഹിക്കുന്ന പി. ദാമോദരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് സമാപിച്ചു. യു. രാജീവൻ, വി.ടി. സുരേന്ദ്രൻ, പി. രത്നവല്ലി, കെ. വിജയൻ, രാജേഷ് കീഴരിയൂർ, സന്തോഷ് തിക്കോടി, കെ.പി. വിനോദ് കുമാർ, നടേരി ഭാസ്കരൻ, കൂമുള്ളി കരുണൻ, മുള്ളമ്പത്ത്് രാഘവൻ, കണ്ണഞ്ചേരി വിജയൻ, ഉണ്ണികൃഷ്ണൻ മരളൂർ, പി.കെ, ശങ്കരൻ, മോഹനൻ നമ്പാട്ട്, പി.വി ആലി, പി.ടി. ഉമേന്ദ്രൻ, ടി.പി. കൃഷ്ണൻ, കെ.വി. റീന, കെ.പി. പ്രഭാകരൻ, പി. അബ്ദുൽ ഷുക്കൂർ, രജീഷ് വെങ്ങളത്ത്കണ്ടി, മനോജ് പയറ്റുവളപ്പിൽ, പി.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. കെ.എ.എസിൽ സംവരണ തത്ത്വം പാലിക്കണം -അസറ്റ് പേരാമ്പ്ര: പുതുതായി രൂപവത്കരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ സംവരണതത്ത്വങ്ങൾ പാലിക്കുകയും ന്യൂനപക്ഷങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുകയും വേണമെന്ന് അസറ്റ് കൊയിലാണ്ടി ബ്രാഞ്ച് കൺവെൻഷൻ ആവശ്യപ്പെട്ടു. ദാറുന്നുജൂം ആർട്സ് കോളജിൽ നടന്ന കൺെവൻഷൻ വെൽഫെയർ പാർട്ടി പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് എം.എം. മുഹ്യിദ്ദീൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് എ.കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.ജി. മുജീബ് മുഖ്യ പ്രഭാഷണം നടത്തി. അറബിക് അക്കാദമിക് കൗൺസിൽ സംസ്ഥാനതല പ്രബന്ധ രചന, റിപ്പോർട്ടിങ് എന്നിവയിൽ ഒന്നാം സ്ഥാനം നേടിയ അബുൽ ബാരിയെ അനുമോദിച്ചു. വി.എം. മൊയ്തു, വി.പി. അഷ്റഫ്, പി.കെ ഇബ്രാഹിം, സി. മുസ്തഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.