'രാഷ്​ട്രീയം പരസ്പര വൈരാഗ്യത്തിനാവരുത്'

തണ്ണീർപന്തൽ: രാഷ്ട്രീയം പരസ്പര വൈരാഗ്യത്തിനാവരുതെന്നും എല്ലാ പ്രവർത്തനവും സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണാൻ കഴിയണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങൾ. കൈതക്കുണ്ട് ശാഖ മുസ്ലിം ലീഗ് പുതുതായി നിർമിച്ച മുസ്ലിം ലീഗ് ഓഫിസായ എം.പി. മജീദ് സ്മാരകവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിത സംഗമം പി. കുൽസു ടീച്ചർ ഉദ്ഘാടനം ചെയ്തു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ അധ്യക്ഷത വഹിച്ചു. ഷറഫുന്നിസ ടീച്ചർ കൊടുവള്ളി മുഖ്യ പ്രഭാഷണം നടത്തി. സംഘടന സംഗമം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. എം.പി. ഷാജഹാൻ അധ്യക്ഷത വഹിച്ചു. ഇശൽ രാവ് പി.പി.എം കുനിങ്ങാട് ഉദ്ഘാടനം ചെയ്തു. 'ഹരിത ഗ്രാമം' ജില്ല പഞ്ചായത്തംഗം അഹമദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ടി.ബി. മനാഫ് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനത്തിൽ തയ്യിൽ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. പാറക്കൽ അബ്ദുല്ല എം.എൽ.എ, എം.എ. റസാഖ്, അൻസാരി തില്ലങ്കേരി, സാജിത് നടുവണ്ണൂർ, പി. അമ്മദ്, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പി.എം. അബൂബക്കർ, കെ.ടി. അബ്ദുറഹിമാൻ, ഇബ്രാഹീം മുറിച്ചാണ്ടി, പി.പി. റശീദ്, കാട്ടിൽ മൊയ്തു, അശ്റഫ് വെള്ളിലാട്ട്, സി.സി. റശീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.