ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

നന്തിബസാർ: മാർച്ച് 31ന് കാലാവധി അവസാനിക്കുന്ന തിക്കോടി ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ മാർച്ച് ഏഴിന് പുതുക്കിനൽകുന്നു. നിലവിലുള്ള കാർഡ്, റേഷൻകാർഡ്, 30 രൂപ എന്നിവയുമായി കാർഡിലുൾപ്പെട്ട ഒരംഗം പുതുക്കാൻ ഹാജരാകണം. വാർഡുകൾ ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, 15, 16, 17 തൃക്കോട്ടൂർ എ.യു.പി സ്കൂൾ, 10 ,11 ,12 ,13 ,14. പാലൂർ എൽ.പി സ്കൂൾ, ആറ്, ഏഴ്, എട്ട്, ഒമ്പത് പുറക്കാട്‌ സിറാജുൽഹുദ മദ്റസ. വയോജന സംഗമം നന്തിബസാർ: 2018-19 വർഷത്തെ പദ്ധതി രൂപവത്കരണത്തി​െൻറ ഭാഗമായി വയോജന പ്രതിനിധികളും സീനിയർ സിറ്റിസൺ പ്രതിനിധികളും പങ്കെടുക്കുന്ന വയോജന സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ്, മനയിൽ നാരായണൻ, ഇ. കുമാരൻ, വി.പി. കുഞ്ഞമ്മദ്, കരുണാകരൻ മാസ്റ്റർ, രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് വിജില മഹേഷ് സ്വാഗതവും സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൻ എം.കെ. വഹീദ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.