ബൈക്കിലെത്തി പൈപ്പ് ബോംബെറിഞ്ഞ സംഘം അറസ്​റ്റിൽ

വളയം: നിർമാണത്തിലിരിക്കുന്ന വീടി​െൻറ തറയിലേക്ക് ബൈക്കിലെത്തി പൈപ്പ് ബോംബറിഞ്ഞ് സ്ഫോടനം നടത്തിയ രണ്ടുപേരെ വളയം െപാലീസ് അറസ്റ്റ് ചെയ്തു. കോക്കണ്ടേരി മുഹമ്മദ് ഇർഫാൻ (18), പാലോള്ളതിൽ മുഹമ്മദ് ഫൈസൽ (18) എന്നിവരെയാണ് വളയം എസ്.ഐ ബിനുലാൽ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ചെറുമോത്ത് പള്ളിമുക്കിലെ മങ്ങാരത്ത് ഫൈസലി​െൻറ നിർമാണത്തിലിരിക്കുന്ന വീടി​െൻറ തറയിലേക്കാണ് ബോംബെറിഞ്ഞത്. വീടി​െൻറ തറയിൽ വീണ ബോംബ് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വളയം െപാലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന ഉടൻ ചിലർ സംഭവസ്ഥലത്ത് നിന്ന് ബൈക്കിൽ പോകുന്നത് കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ വലയിലാവുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത ഒരാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ലഹരി ഉപയോഗിച്ചെന്ന് ആരോപിച്ച് ഒരു സംഘം ഇർഫാനെയും ഫൈസലിനെയും നേരേത്ത പള്ളിമുക്കിൽ വെച്ച് ആക്രമിച്ചിരുന്നു. സംഭവത്തിൽ രണ്ടുപേർക്കും പരിക്കേറ്റിരുന്നു. പൊലീസ് എത്തിയാണ് സംഭവസ്ഥലത്ത് നിന്ന് ഇവരെ രക്ഷപ്പെടുത്തിയത്. ഇതി​െൻറ തുടർച്ചയായാണ് ബോംബേറുണ്ടായത്. നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.