കണ്ണമ്പാലത്തെരു മഹാഗണപതി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

നടുവണ്ണൂർ: കണ്ണമ്പാലത്തെരു മഹാഗണപതി ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രണ്ടാം ദിവസം കലാമണ്ഡലം നന്ദകുമാർ 'കല്യാണസൗഗന്ധികം' ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. കൊയിലാണ്ടി താലൂക്കിലെ പ്രശസ്തമായ താലപ്പൊലി മഹോത്സവമാണിത്. പ്രഭാഷണം, തായമ്പക എന്നിവ നടന്നു. ബുധനാഴ്ച പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാവിരുന്ന്, മാർച്ച് ഒന്നിന് രാത്രി 10.30ന് കോമഡി മഹോത്സവം, രണ്ടിന് സിനിമ പിന്നണി ഗായകർ അണിനിരക്കുന്ന ഗാനമേള, മൂന്നിന് താലപ്പൊലി എഴുന്നള്ളത്ത്, രാത്രി 12 മണിക്ക് വെടിക്കെട്ട് എന്നിവ നടക്കും. ഏഴ് ദിവസങ്ങളിലും രാത്രി എട്ടുമണിക്ക് തായമ്പക, 27, 28, മാർച്ച് ഒന്ന് തീയതികളിൽ അന്നദാനം, 26 മുതൽ കാർണിവൽ ഷോ, മാർച്ച് മൂന്നിന് താലപ്പൊലിദിവസം നൂറോളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളം എന്നിവ ഉണ്ടാവും. സ്കൂൾ വാർഷികവും യാത്രയയപ്പും ഇന്ന് നടുവണ്ണൂർ: കാവുന്തറ എ.യു.പി സ്കൂൾ 98ാം വാർഷികാഘോഷവും പ്രധാനാധ്യാപകൻ വി.പി. മായൻ മാസ്റ്റർക്കുള്ള യാത്രയയപ്പും ബുധനാഴ്ച വൈകീട്ട് 3.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ ഭാഗമായി സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം, പഠനക്യാമ്പുകൾ, നഴ്സറി ഫെസ്റ്റ്, കായിക മത്സരങ്ങൾ, കലാപരിപാടികൾ എന്നിവ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് അച്യുതൻ അധ്യക്ഷത വഹിക്കും. സ്കൂളിന് മൂന്നു നിലകളിലായി 26 മുറികളുള്ള പുതിയ കെട്ടിടത്തി​െൻറ നിർമാണ പ്രവൃത്തി തുടങ്ങിയിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് കെ.പി. സത്യൻ, വി.കെ. ബാബുരാജ്, ടി. നിസാർ, എം. സത്യനാഥൻ, എം. സജു, എസ്.എൽ. കിഷോർകുമാർ, സി. ഷാജു എന്നിവർ സംബന്ധിച്ചു. രാപ്പകൽ സമരം വിജയിപ്പിക്കും നടുവണ്ണൂർ: ജനവിരുദ്ധ സർക്കാറുകൾക്കെതിരെ, മാർച്ച് മൂന്ന്, നാല് തീയതികളിൽ ബാലുശ്ശേരിയിൽ നടത്തുന്ന രാപ്പകൽ സമരം വിജയിപ്പിക്കാൻ യു.ഡി.എഫ് നടുവണ്ണൂർ പഞ്ചായത്ത് നേതൃയോഗം തീരുമാനിച്ചു. ബ്ലോക്ക് പ്രസിഡൻറ് ഋഷികേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി. സുധാകരൻ നമ്പീശൻ അധ്യക്ഷത വഹിച്ചു. ടി. ഇബ്രാഹിം കുട്ടി, കെ. രാജീവൻ, അഷ്റഫ് പുതിയപ്പുറം, ബപ്പൻകുട്ടി നടുവണ്ണൂർ, സി. കൃഷ്ണദാസ്, ഷാഹുൽ ഹമീദ് നടുവണ്ണൂർ, ടി.കെ. അബ്ദുല്ല, എൻ.കെ. ഷബീർ, എ.പി. ഷാജി, കേഴക്കണ്ടി അബ്ദുല്ല, എൻ.കെ. സാലിം, പി.കെ. ഇബ്രാഹിം, സിറാജ് നടുവണ്ണൂർ, ബിന്ദു താനിപറ്റ, അഷ്റഫ് മങ്ങര, പി. ലത്തീഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.