​ഇന്ന്​ ദേശീയ ശാസ്​ത്രദിനം: ശാസ്​ത്ര​വെളിച്ചം ചൊരിഞ്ഞ്​ മേഖലാ ശാസ്​ത്രകേന്ദ്രം

ഇന്ന് ദേശീയ ശാസ്ത്രദിനം: ശാസ്ത്രവെളിച്ചം ചൊരിഞ്ഞ് മേഖല ശാസ്ത്രകേന്ദ്രം കോഴിക്കോട്: മലബാറിൽ ശാസ്ത്ര ബോധവത്കരണത്തിൽ പുത്തനുണർവുകളുണ്ടാക്കി മേഖല ശാസ്ത്രകേന്ദ്രം 21ാം കൊല്ലത്തിലേക്ക്. ശാസ്ത്ര കണ്ടുപിടിത്തങ്ങൾ രാഷ്ട്രപുരോഗതിക്ക് എന്ന മുദ്രാവാക്യവുമായി ബുധനാഴ്ച ദേശീയ ശാസ്ത്രദിനം ആചരിക്കുേമ്പാൾ ഏറെ ചാരിതാർഥ്യത്തിലാണ് കേന്ദ്രം. ഭൗതികശാസ്ത്രത്തിൽ ആദ്യമായി ഏഷ്യയിൽനിന്നുതന്നെ നൊബേൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ സി.വി. രാമൻ 1928 ഫെബ്രുവരി 28 നാണ് രാമൻ ഇഫക്ട് കണ്ടുപിടിക്കുന്നത്. ഇതിന് 1930 ൽ അദ്ദേഹത്തിന് നൊബേൽ സമ്മാനം ലഭിച്ചു. അതി​െൻറ സ്മരണക്കായാണ് ഫെബ്രുവരി 28ന് ശാസ്ത്രദിനമായി ആചരിക്കുന്നത്. കോഴിക്കോട്ടും സമീപജില്ലകളിലും ശാസ്ത്രബോധം വളർത്താനും വിദ്യാഭ്യാസ ബോധവത്കരണത്തിനും ജാഫർഖാൻ കോളനിയിൽ മേഖല ശാസ്ത്രകേന്ദ്രം വലിയ പങ്കാണ് വഹിക്കുന്നത്. കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിൽ1997ൽ സ്ഥാപിച്ച കേന്ദ്രത്തിൽ വിദ്യാർഥികൾക്ക് സ്വയം കണ്ടുപിടിത്തങ്ങൾ നടത്താനും സംശയദൂരീകരണത്തിനും സംവിധാനമുണ്ട്. അതോടൊപ്പം ഭൗതികശാസ്ത്രത്തിലെ ചലന നിയമങ്ങളെക്കുറിച്ചും ശബ്ദ ഉപകരണങ്ങളെക്കുറിച്ചും മനസ്സിലാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സൗരയൂഥത്തിലെ അദ്ഭുതങ്ങളെക്കുറിച്ച് പ്ലാനറ്റേറിയത്തിൽ വിശാലമായ സ്ക്രീനിൽ ദൃശ്യവിസ്മയങ്ങളൊരുക്കിവെച്ചിട്ടുണ്ട്. മേഖലാ ശാസ്ത്ര കേന്ദ്രത്തിൽ സന്ദർശകർ വർധിച്ചുവരുകയാണ്. അഞ്ചു ലക്ഷത്തിലധികം സന്ദർശകരാണ് ഒാരോ വർഷവും ഇവിടെയെത്തുന്നത്. ശാസ്ത്രവിഷയങ്ങളിലെ വിദ്യാർഥികളുടെ സംശയദൂരീകരണത്തിന് ഇൻവൻഷൻ ക്ലബ് ഇവിടെ പ്രവർത്തിക്കുന്നു. കുട്ടികൾ വികസിപ്പിെച്ചടുക്കുന്ന ഉപകരണങ്ങൾ വിലയിരുത്താനും അവരുടെ കണ്ടുപിടിത്തങ്ങൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ശാസ്ത്രകേന്ദ്രം വിദ്യാഭ്യാസ ഒാഫിസർ കെ.എം. സുനിൽകുമാർ പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ധരാണ് ക്ലാസ് നയിക്കുക. വാനനിരീക്ഷണത്തിന് ടെലസ്കോപ് നിർമാണത്തിൽ പരിശീലനം നൽകുന്നുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.