അന്താരാഷ്​ട്ര ചലച്ചിത്രമേള മാർച്ച്​ ഒമ്പത്​ മുതൽ

അന്താരാഷ്ട്ര ചലച്ചിത്രമേള ഒമ്പതു മുതൽ കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന റീജനൽ അന്താരാഷ്ട്ര ചലച്ചിത്രമേള (ആർ.െഎ.എഫ്.എഫ്.കെ) മാർച്ച് ഒമ്പതു മുതൽ 15 വരെ കോഴിക്കോട് കൈരളി, ശ്രീ തിയറ്ററുകളിലായി നടക്കും. പെങ്കടുക്കാനുള്ള ഡെലിഗേറ്റ് പാസുകൾക്കുള്ള അപേക്ഷകൾ മാർച്ച് രണ്ടു മുതൽ ആറു വരെ ചലച്ചിത്ര അക്കാദമിയുടെ കോഴിക്കോട് പ്രാദേശിക കേന്ദ്രത്തിൽ സ്വീകരിക്കും. ചലച്ചിത്ര അക്കാദമിയുടെ വെബ്സൈറ്റിൽനിന്ന് (http://keralafilm.com) ഡെലിഗേറ്റ് അപേക്ഷഫോറം മാർച്ച് രണ്ടു മുതൽ ഡൗൺലോഡ് ചെയ്യാം. കോഴിക്കോട് ടൗൺഹാൾ റോഡിലുള്ള ചലച്ചിത്ര അക്കാദമി പ്രാദേശിക കേന്ദ്രത്തിൽനിന്ന് മാർച്ച് രണ്ടു മുതൽ ഡെലിഗേറ്റ് ഫോറങ്ങൾ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഒരു സ്റ്റാമ്പ് സൈസ് ഫോേട്ടായും ഡെലിഗേറ്റ് ഫീസായ 300 രൂപയും (വിദ്യാർഥികൾക്ക് 150 രൂപ, കോളജ് മേധാവികളുടെ സാക്ഷ്യപത്രം ഹാജരാക്കണം) അക്കാദമിയുടെ പ്രാദേശിക കേന്ദ്രത്തിൽ നൽകി രസീത് വാങ്ങുന്ന ആദ്യത്തെ 1000 പേർക്കാണ് ഡെലിഗേറ്റ് പാസുകൾ അനുവദിക്കുക. പാസ് വിതരണം മാർച്ച് ഏഴ്, എട്ട് തീയതികളിൽ കൈരളി തിയറ്റർ പരിസരത്ത് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.