കച്ചേരിമുക്ക് കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം

കൊടുവള്ളി: കച്ചേരിമുക്ക് കുടിവെള്ള പദ്ധതിക്ക് പമ്പിങ് മെയിൻ സ്ഥാപിക്കൽ പ്രവൃത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. മൊയ്തിൻഹാജി ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒമ്പത്, 10, 11, 12 വാർഡുകളിൽ കുടിവെള്ള വിതരണം നടത്തിയിരുന്ന കച്ചേരിമുക്ക് കുടിവെള്ള വിതരണ പദ്ധതി പ്രവർത്തിച്ചിരുന്നത് വിതരണലൈനിലേക്ക് നേരിട്ട് വെള്ളം പമ്പ് ചെയ്തായിരുന്നു. ഇതേതുടർന്ന് പല വീടുകളിലും വെള്ളം ലഭിച്ചിരുന്നില്ല. ഇത് പരിഹരിക്കാനാണ് ചെറിയ പാലോറമലയിൽ സ്ഥാപിച്ച ടാങ്കിൽ വെള്ളമെത്തിക്കാൻ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് 2017-18 ജനകീയാസൂത്രണ പദ്ധതി പ്രകാരം അഞ്ച് ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി നടത്തുന്നത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വികസന സമിതി ചെയർമാൻ വി.എം. മനോജ്, ഗ്രാമപഞ്ചായത്ത് മെംബർ നസീമ ജമാലുദ്ദീൻ, പി.ടി. ബാബു, എം.എം. ഷമീർ, പി.സി. അബൂബക്കർ, എം.എം. അബ്ദുല്ല, എഴുകളത്തിൽ മുഹമ്മദ്, കമറുൽ ഹക്കീം എന്നിവർ സംസാരിച്ചു. അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം കൊടുവള്ളി: കിഴക്കോത്ത് പന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 2017-18 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. പി.പി. റഷീദ് മാസ്റ്റർ പ്ലാൻ വിശദീകരിച്ചു. പി.ടി.എ പ്രസിഡൻറ് വി.എം. ശ്രീധരൻ, പ്രധാനാധ്യാപിക ഇ. കുഞ്ഞാത്തു, സ്കൂൾ വികസന സമിതി ചെയർമാൻ ഇ.കെ. മുഹമ്മദ്, ഇ. അസീസ്, സ്റ്റാഫ് സെക്രട്ടറി പി. ബഷീർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ടി.പി. അബ്ദുൽ മജീദ് സ്വാഗതവും സി.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.