സി.പി.എം മഞ്ഞൊടി ബ്രാഞ്ച്​ ​ഒാഫിസ്​ ഉദ്​ഘാടനം

കുന്ദമംഗലം: സി.പി.എം മഞ്ഞൊടി സൗത്ത്, നോർത്ത്, കിഴക്കുമ്പാടം ബ്രാഞ്ച് ഒാഫിസ് കെട്ടിടമായ ഇ.എം.എസ് സ്മാരക മന്ദിരം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൂവാട്ടുപറമ്പ് ലോക്കൽ സെക്രട്ടറി ടി.പി. മാധവൻ അധ്യക്ഷത വഹിച്ചു. ടി. നാരായണൻ നായർ പതാക ഉയർത്തി. ആദ്യകാല നേതാക്കളായ ഇ.എം.എസ്, വി.ടി. അച്യുതൻ മാസ്റ്റർ, പുന്നാറമ്പത്ത് മാധവൻ നായർ, വി.ആർ. ചാത്തുക്കുട്ടി മാസ്റ്റർ, എം.എം. ചാത്തുണ്ണി, കെ.പി. ഗോവിന്ദൻകുട്ടി, ടി.കെ.സി, ചാത്തന്നൂർ മാധവൻ നായർ എന്നിവരുടെ ഛായാചിത്രങ്ങൾ ജില്ല സെക്രട്ടറി പി. മോഹനൻ അനാച്ഛാദനം ചെയ്തു. എ. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ടി. വേലായുധൻ, വി.െക. പ്രേമനാഥ്, ഏരിയ കമ്മിറ്റി സെക്രട്ടറി ഇ. വിനോദ്കുമാർ, പി.ടി.എ റഹീം എം.എൽ.എ, കെ.ആർ. സുബ്രഹ്മണ്യൻ, കെ. കൃഷ്ണൻകുട്ടി, പി. അനിത, അനൂപ് കക്കോടി എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും വയലും വീടും നാടകവും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.