സി. അബ്​ദുറഹിമാന്‍ മുസ്​ലിയാർ അനുസ്മരണം

കൊടുവള്ളി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ഉപാധ്യക്ഷനും വിവിധ മഹല്ലുകളിലെ ഖാദിയുമായിരുന്ന നെടിയനാട് സി. അബ്ദുറഹിമാന്‍ മുസ്ലിയാരുടെ പതിനാറാം അനുസ്മരണ സമ്മേളനം സമാപിച്ചു. മഖാം സിയാറത്തിന് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. അനുസ്മരണ സമ്മേളനം കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. വള്ളിയാട് മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി. കാരാട്ട് അബ്ദുല്‍ റസാഖ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കോടമ്പുഴ ബാവ മുസ്ലിയാർ, അബ്ദുസ്സമദ് സഖാഫി മായനാട്, സി.പി. ഉബൈദുല്ല സഖാഫി എന്നിവര്‍ പങ്കെടുത്തു. സമാപന സമ്മേളനം സമസ്ത പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സി. മുഹമ്മദ് ഫൈസി, പി.ജി.എ തങ്ങള്‍ മദനി, ഹാഫിള് അബൂബക്കര്‍ സഖാഫി, അബ്ദുല്‍ ഗഫൂർ, സി.പി. ശാഫി സഖാഫി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.