കൊ​േണ്ടാട്ടിയിൽ വീണ്ടും യു.ഡി.എഫ്​; കോൺഗ്രസിലെ സി.കെ. നാടിക്കുട്ടി ചെയർമാൻ

വൈസ് െചയർപേഴ്സനും സ്ഥിരംസമിതി അംഗങ്ങളും രാജിവെച്ചു കോൺഗ്രസ് അംഗം വിട്ടുനിന്നു കൊണ്ടോട്ടി: സി.പി.എമ്മും കോൺഗ്രസും ചേർന്ന മതേതര വികസന മുന്നണി ഭരിച്ചിരുന്ന കൊണ്ടോട്ടി നഗരസഭയിൽ രണ്ടര വർഷത്തിന് ശേഷം യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച നടന്ന ചെയർമാൻ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പിന്തുണയോടെ കോൺഗ്രസിലെ സി.കെ. നാടിക്കുട്ടി വീണ്ടും ചെയർമാനായി. സി.പി.എം സ്വതന്ത്ര പി. ഗീതയെ പരാജയപ്പെടുത്തിയാണ് രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നാടിക്കുട്ടി ചെയർമാൻ പദവിയിലെത്തിയത്. 40 അംഗ കൗൺസിലിൽ നാടിക്കുട്ടിക്ക് 27 വോട്ട് ലഭിച്ചപ്പോൾ ഗീതക്ക് പത്ത് വോട്ടാണ് ലഭിച്ചത്. കോൺഗ്രസ് സ്വതന്ത്ര എം. റസിയ, എസ്.ഡി.പി.െഎ അംഗം വി. അബ്ദുൽ ഹക്കീം എന്നിവരുടെ വോട്ട് അസാധുവായി. കോൺഗ്രസ് സ്വതന്ത്രൻ ൈസതലവി പറമ്പാടൻ വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. ലീഗ് വിമതനായി വിജയിച്ച മുഹമ്മദ് ഷാ മാസ്റ്ററും യു.ഡി.എഫ് സ്ഥാനാർഥിയെ പിന്തുണച്ചു. നിലവിൽ മതേതര മുന്നണിയുടെ കൺവീനർ കൂടിയാണ് ഇദ്ദേഹം. യു.ഡി.എഫിലെ ധാരണപ്രകാരം ആറ് മാസത്തേക്കാണ് കോൺഗ്രസിന് ചെയർമാൻ സ്ഥാനം. അതുകഴിഞ്ഞ് അധ്യക്ഷസ്ഥാനം ലീഗ് ഏറ്റെടുക്കും. ഉപാധ്യക്ഷ സ്ഥാനം കോൺഗ്രസിനും നൽകും. കോൺഗ്രസ് മതേതര മുന്നണി വിട്ടതി​െൻറ അടിസ്ഥാനത്തിൽ ലീഗുമായുള്ള ധാരണപ്രകാരം വൈസ് െചയർേപഴ്സൻ കെ. ആയിഷാബി രാജിവച്ചു. കഴിഞ്ഞ ഒന്നിനാണ് ആയിഷാബിയെ വൈസ് ചെയർേപഴ്സനായി തെരഞ്ഞെടുത്തത്. കോൺഗ്രസിലെയും ലീഗിലെയും 13 പേർ വിവിധ സ്ഥിരംസമിതികളിൽനിന്ന് രാജിവെച്ചു. 2015ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാണ് ലീഗിനെതിരെ കോൺഗ്രസും സി.പി.എമ്മും ചേർന്ന മതേതര വികസന മുന്നണിക്ക് രൂപം നൽകിയത്. കഴിഞ്ഞ ദിവസം ലീഗ്-കോൺഗ്രസ് ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിക്കാൻ ധാരണയായത്. നഗരസഭയിൽ മുസ്ലിം ലീഗിന് 18 അംഗങ്ങളാണുള്ളത്. കോൺഗ്രസിനും ഇടതുപക്ഷത്തിനും 10 വീതം അംഗങ്ങളുണ്ട്. ലീഗ് വിമതനും എസ്.ഡി.പി.െഎ അംഗവുമാണ് മറ്റുള്ളവർ. കോൺഗ്രസും സി.പി.എമ്മും ചേർന്ന മതേതര വികസന മുന്നണിയായിരുന്നു ഇതുവരെ നഗരസഭ ഭരിച്ചിരുന്നത്. മുന്നണി ധാരണപ്രകാരം ചെയർമാൻ സ്ഥാനം സി.പി.എമ്മിന് കൈമാറാൻ കോൺഗ്രസിലെ സി.കെ. നാടിക്കുട്ടി നേരത്തെ സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് ഫെബ്രുവരി ഒന്നിന് നടന്ന തെരഞ്ഞടുപ്പിൽ മതേതര വികസന മുന്നണി സ്ഥാനാർഥിയായി മത്സരിച്ച സി.പി.എം സ്വതന്ത്ര പി. ഗീത വിജയിച്ചിരുന്നു. സി.പി.എം സ്വതന്ത്ര​െൻറ േവാട്ട് അസാധുവായതിനാൽ എസ്.ഡി.പി.െഎയുടെ ഒറ്റ വോട്ടി​െൻറ പിന്തുണയിൽ വിജയിച്ചതിനാൽ സത്യപ്രതിജ്ഞ ചെയ്ത് ഒരു മണിക്കൂറിനകം ഗീത രാജിവെച്ചതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പ് വന്നത്. െതരഞ്ഞെടുപ്പിന് വരണാധികാരിയായ ജില്ല രജിസ്ട്രാർ ആർ. അനിൽകുമാർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.