സഹൃദയവേദി അവാർഡ് കെ.വി. മോഹൻ കുമാറിന്​

കോഴിക്കോട്: കോഴിക്കോട് സഹൃദയവേദിയുടെ 2017ലെ മികച്ച നോവലിനുള്ള അവാർഡ് കെ.വി. മോഹൻ കുമാറി​െൻറ 'ഉഷ്ണരാശി'എന്ന നോവലിന്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് 31ന് കോഴിക്കോട് പൊലീസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരക്കഥാകൃത്തും പിന്നണിഗായകനുമായ കെ.പി. ജിനചന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അവാർഡ് നിർണയിച്ചത്. കെ.വി. അനൂപ് സ്മാരക പുരസ്കാരം നേടിയ എസ്. ചൈത്രലക്ഷ്മിയെ ചടങ്ങിൽ ആദരിക്കും. വാർത്തസമ്മേളനത്തിൽ സുരേന്ദ്രൻ പാലേരി, എം.ജി മണിലാൽ, െക.പി ജിനചന്ദ്രൻ എന്നിവർ പങ്കെടുത്തു. photo: kv mohankumar
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.