ഗുണഭോക്താക്കളുടെ സംഗമം

ഫറോക്ക്: നഗരസഭയിൽ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം വീട് വെക്കുന്നവരുടെ സംഗമം സംഘടിപ്പിച്ചു. രണ്ടാംഘട്ട പദ്ധതിയിൽ വീട് വെക്കുന്ന 190പേർ പങ്കെടുത്തു. രണ്ടു ഘടങ്ങളിലായി 407 പേർക്കാണ് ഭവന നിർമാണത്തിന് നഗരസഭ സഹായം നൽകുന്നത്. ഫറോക്ക് നഗരസഭ ഹാളിൽ നടന്ന സംഗമം ചെയർപേഴ്‌സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ പി. ബൽക്കീസ്, എം. ബാക്കിർ, ടി. നുസ്‌റത്ത്, പി. ആസിഫ്, എം. സുധർമ, എച്ച്.ഐ. അഭിലാഷ് ഡാനിയേൽ, സോഷ്യൽ െഡവലപ്മ​െൻറ് സ്പെഷലിസ്റ്റ് എൻ.ടി. ജിതിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.