വിദ്യാർഥി സംഘർഷം; ഗവ. ലോ കോളജിൽ പഠിപ്പ്​ മുടക്ക്​

വിദ്യാർഥി സംഘർഷം; ഗവ. ലോ കോളജിൽ പഠിപ്പുമുടക്ക് വെള്ളിമാട്കുന്ന്: വിദ്യാർഥി സംഘർഷത്തെ തുടർന്ന് ഗവ. ലോ കോളജിൽ ചൊവ്വാഴ്ച പഠിപ്പുമുടക്ക് നടന്നു. മാസങ്ങളായി വിദ്യാർഥി യൂനിയനുകൾ തമ്മിൽ തർക്കം നിലനിൽക്കുന്നു. എട്ട് എസ്.എഫ്.െഎ വിദ്യാർഥികൾക്കെതിരെയുള്ള നടപടിയോടെയാണ് പ്രശ്നം ഏറെ രൂക്ഷമായത്. ജനുവരി 16ന് അഞ്ചാംവർഷ എൽഎൽ.ബി വിദ്യാർഥിയായ ഋത്വികിനെ എസ്.എഫ്.െഎ വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിച്ചെന്ന പരാതിയിൽ എട്ടുപേർക്കെതിരെ അന്വേഷണ കമീഷ​െൻറ റിപ്പോർട്ട് പ്രകാരം പ്രിൻസിപ്പൽ ഡോ. ബിന്ദു നടപടിയെടുക്കുകയായിരുന്നു. എട്ടുപേരിൽ അഞ്ചുപേരെ ഒക്ടോബർ 31വരെ സസ്പെൻഡ് ചെയ്യുകയും അവസാനവർഷ പരീക്ഷ എഴുതിയ മൂന്നുപേരുടെ പരീക്ഷഫലം ഒരു വർഷത്തേക്ക് തടഞ്ഞുവെക്കാൻ ശിപാർശയും നൽകിയിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.െഎ ചൊവ്വാഴ്ച പഠിപ്പ് മുടക്കിയത്. സമരം തുടരുമെന്ന് എസ്.എഫ്.െഎ കോളജ് ജനറൽ സെക്രട്ടറി പി. ശ്രീജുൽ പറഞ്ഞു. കോളജി​െൻറ സമാധാനാന്തരീക്ഷം തകർക്കാൻ എസ്.എഫ്.െഎ ബോധപൂർവം ശ്രമിക്കുകയാണെന്നും എസ്.എഫ്.െഎ വിദ്യാർഥികൾ ഭീഷണി മുഴക്കിയതിനാൽ വിദ്യാർഥികൾ കോളജിലെത്താൻ മടിക്കുകയാണെന്നും കെ.എസ്.യു നേതാക്കൾ കുറ്റപ്പെടുത്തി. പ്രിൻസിപ്പലും അധ്യാപികയും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും എസ്.എഫ്.െഎ നേതാക്കൾ പറഞ്ഞു. ഇതിനിടെ യൂനിയൻ ലെറ്റർഹെഡിൽ എസ്.എഫ്.െഎ ഇറക്കിയ നോട്ടീസും ചൂടേറുകയാണ്. വിദ്യാർഥികൾക്ക് നടത്തിയ സെമിനാറിൽ 'കടക്ക് പുറത്ത്' എന്ന ചോദ്യമുയർത്തി വിദ്യാർഥിക്ക് പാരിതോഷികം നൽകിയെന്നും നോട്ടീസിൽ പറയുന്നു. അധ്യാപികയുടെ പ്രവർത്തനം അച്ചടക്ക വിരുദ്ധമാണെന്ന് കാണിച്ച് എസ്.എഫ്.െഎ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽകിയിരിക്കുകയാണ്. നിരപരാധികളായ വിദ്യാർഥികൾക്കെതിരെയാണ് പകപോക്കൽ നടപടിയെന്നും രാഷ്ട്രീയപ്രേരിതമായ പ്രവർത്തനങ്ങളെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എസ്.എഫ്.െഎ നേതാക്കൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.