ബത്തേരി മാരിയമ്മൻ ക്ഷേത്ര മഹോത്സവം; ഭക്തി നിർഭരമായി താലപ്പൊലി എഴുന്നള്ളത്ത്

സുൽത്താൻ ബത്തേരി: ഒരാഴ്ച നീണ്ടുനിന്ന മാരിയമ്മൻ ക്ഷേത്രോത്സവത്തി‍​െൻറ ഭാഗമായി ബത്തേരി നഗരത്തെ ഭക്തിസാന്ദ്രമാക്കി മഹാ താലപ്പൊലി എഴുന്നള്ളത്ത് നടന്നു. ചൊവ്വാഴ്ച വൈകീട്ട് നടന്ന താലപ്പൊലി ഘോഷയാത്രയിൽ ആയിരങ്ങളാണ് അണിനിരന്നത്. തമിഴ്‌നാട്, കർണാടക അതിർത്തി ഗ്രാമങ്ങളിൽനിന്ന് എത്തിയ വിശ്വാസികൾ എഴുന്നള്ളത്തിൽ പങ്കാളികളായി. വിവിധ സ്ഥലങ്ങളിൽനിന്ന് എത്തിയ ഉപതാലങ്ങൾ വൈകീട്ടോടെ ബത്തേരി മഹാഗണപതി ക്ഷേത്രപരിസരത്ത് സംഗമിച്ചു. പിന്നീട് ഇവിടെനിന്ന് മഹാ താലപ്പൊലി ഘോഷയാത്ര ആരംഭിച്ചു. ഏഴുമണിയോടെ ആരംഭിച്ച് ഘോഷയാത്ര 11 മണിയോടെയാണ് മാരിയമ്മൻ ക്ഷേത്രത്തിൽ പ്രവേശിച്ചത്. വാദ്യമേളങ്ങൾ, നിശ്ചലദൃശ്യം, കാവടി, തെയ്യം തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. ഒടുവിൽ ഗജവീരന്മാർ കൂടി ഘോഷയാത്രയിൽ അണിനിരന്നു. താലപ്പൊലി ഘോഷയാത്ര കാണുന്നതിനായി ആയിരങ്ങളാണ് ടൗണിൽ തടിച്ചുകൂടിയത്. ബുധനാഴ്ച രാവിലെ ഏഴുമണിക്ക് കൊടിയിറക്കത്തോടെ ഉത്സവത്തിന് സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.