പി.കെ. പോക്കറി​െൻറ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: സാഹിതി സൗഹൃദം കൂട്ടായ്മയുടെ കീഴിൽ ഡോ. പി.െക. പോക്കർ രചിച്ച 'വീണ്ടെടുക്കേണ്ട മറവിയും മാറ്റിവെക്കലും' എന്ന പുസ്തകത്തി​െൻറ പ്രകാശനം നടന്നു. ഹോട്ടൽ അളകാപുരിയിൽ നടന്ന ചടങ്ങിൽ കെ.ഇ.എൻ കുഞ്ഞഹമ്മദിന് നൽകിക്കൊണ്ട് യു.കെ. കുമാരൻ പ്രകാശനം നിർവഹിച്ചു. അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിൽ വിശപ്പും ദാരിദ്ര്യവും മാത്രമല്ല, ആദിവാസികൾ അനുഭവിക്കുന്ന വംശീയവിദ്വേഷം കൂടി ചർച്ചചെയ്യപ്പെടേണ്ടതുണ്ടെന്ന് കെ.ഇ.എൻ പറഞ്ഞു. അട്ടപ്പാടിയെന്ന പ്രദേശത്തി​െൻറ പേരുപോലും ആക്ഷേപകരമായി ഉപയോഗിക്കുന്നവരുണ്ട്. മതേതര ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ജാതിയുടെ കാര്യം വരുമ്പോൾ സങ്കുചിതത്വം പുലർത്തുന്നവരാണ്. പുരോഗമനാശ‍യത്തി​െൻറ ഭാഗമായി നിലനിൽക്കുന്നവർ പോലും കാലഹരണപ്പെട്ട ആചാരാനുഷ്ഠാനങ്ങളുടെ ലോകത്ത് ജീവിക്കുന്നവരാണ്. മതത്തെയും ജാതിയെയും കുറിച്ച് ചരിത്രപരമായ വിമർശനങ്ങൾ പോലും രസിക്കാത്ത സ്ഥിതി കേരളത്തിലുണ്ട്. ഇത് മലയാളിയുടെ ധൈഷണിക പരിമിതിയെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോ. കെ.എസ്. മാധവൻ പുസ്തക പരിചയം നടത്തി. സാഹിതി സൗഹൃദം പ്രസിഡൻറ് ടി.പി. മമ്മു അധ്യക്ഷത വഹിച്ചു. ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ്, എ.പി. കുഞ്ഞാമു, അ‍ബൂലൈസ് എന്നിവർ സംസാരിച്ചു. പൂനൂർ കെ. കരുണാകരൻ സ്വാഗതവും ഡോ. പി.കെ. പോക്കർ നന്ദിയും പറഞ്ഞു. photo ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.