കോൺഗ്രസിനെ എഴുതിത്തള്ളാനാവില്ല ^ഉമ്മൻ ചാണ്ടി

കോൺഗ്രസിനെ എഴുതിത്തള്ളാനാവില്ല -ഉമ്മൻ ചാണ്ടി പെരുമണ്ണ: കോൺഗ്രസിനെ എഴുതിത്തള്ളണമെന്ന് പറയുന്നവർക്ക് തിരിച്ചടിയാണ് ദേശീയ തലത്തിലെ കോൺഗ്രസിന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പെരുമണ്ണ മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തി​െൻറ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷുഹൈബ് വധത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്നാണ് കോടിയേരി പറഞ്ഞത്. പക്ഷേ, പിണറായിയുടെ പൊലീസ് പറയുന്നത് പ്രതികൾ മുഴുവൻ സി.പി.എം പ്രവർത്തകരാണെന്നാണ്. തല്ലിയാൽ പോരെ എന്ന് ചോദിച്ചപ്പോൾ വെട്ടണമെന്നാണ് നേതൃത്വം പറഞ്ഞതെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ്, എം.കെ. രാഘവൻ എം.പി, ടി. സിദ്ദീഖ്, എൻ. സുബ്രമണ്യൻ, കെ. ജയന്ത്, ചോലക്കൽ രാജേന്ദ്രൻ, കെ.ടി. ജയലക്ഷ്മി, സി. മാധവാസ്, എ. ഷിയാലി, എം.എൻ. ഭാസ്കരൻ, എ.പി. പീതാംബരൻ എന്നിവർ സംസാരിച്ചു. എം.എ. പ്രഭാകരൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.