അനുമോദിച്ചു

അത്തോളി: ജി.വി.എസ്.എസിലെ രാജ്യപുരസ്കാർ അവാർഡ് നേടിയ 37 സ്കൗട്ട് ആൻഡ് ഗൈഡ് കാഡറ്റുകളെ സ്കൂൾ പി.ടി.എ . പഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ എം.സി. രാഘവൻ അധ്യക്ഷത വഹിച്ചു. ഉപജില്ല കലാമേളയോടനുബന്ധിച്ച് നടത്തിയ ചായക്കടയിലെ ലാഭം നാല് വിദ്യാർഥികൾക്ക് കൈമാറി. അവാർഡ് ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ ജില്ല കമീഷണർ എ. സുമ, ജില്ല ഹെഡ്ക്വാർട്ടേഴ്സ് കമീഷണർ കെ.പി. പ്രകാശൻ, ഗൈഡ് ക്യാപ്റ്റൻ കെ.വി. ഉഷാകുമാരി എന്നിവർ വിതരണം ചെയ്തു. വാർഡ് മെംബർ ഷീബ രാമചന്ദ്രൻ, പ്രിൻസിപ്പൽ ടി.പി. ബിജേഷ്, പി.ബി. നിഷ, ഇ. സുനിൽകുമാർ, കെ.എം. മഞ്ജുള, വി.കെ. സാബിറ, വി. ഷോളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.