'താലൂക്ക്​തലത്തിൽ ഉപഭോക്​തൃ കോടതികൾ ആരംഭിക്കണം'

കോഴിക്കോട്: കെട്ടിക്കിടക്കുന്ന കേസുകളിൽ ഉടൻ തീർപ്പുണ്ടാക്കുന്നതിന് താലൂക്ക്തലത്തിൽ ഉപഭോക്തൃ കോടതികൾ ആരംഭിക്കണമെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒാഫ് കേരള സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിച്ചു. സി. കരുണാകരൻ നായർ, കുരുവിള മാത്യൂസ്, ജെയിംസ് കലാവടക്കൻ, ജോസ് ടി. പൂണിച്ചിറ, സിസ്റ്റർ ഇന്നസ​െൻറ്, സജിനി തമ്പി തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി.എം. ചന്തുക്കുട്ടി സ്വാഗതവും ട്രഷറർ ബി.കെ. സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. ജോർജ് എബ്രഹാം താളനാനി അധ്യക്ഷത വഹിച്ചു. കെ.ജി. വിജയകുമാരൻ നായർ, ജെയിംസ് കലാവടക്കൻ, ലീല കോമത്ത്കര തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.