ചെങ്ങോടുമല സംരക്ഷിക്കാൻ ബഹുജന കൺവെൻഷൻ ഇന്ന്

പേരാമ്പ്ര: കരിങ്കൽ ഖനനം നടത്തുന്നതിനെതിരെ ചെങ്ങോടുമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് 4ന് മൂലാട് ജനകീയ കൺവെൻഷൻ നടത്തും. ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡൻറ് പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്യും. കെ. സുനിൽ അധ്യക്ഷത വഹിക്കും. അനധികൃത ഖനനം അവസാനിപ്പിക്കണമെന്ന് പേരാമ്പ്ര: ചെങ്ങോടുമലയിൽ ഡെൽറ്റ ഗ്രൂപ് നടത്തുന്ന അനധികൃത ഖനനം അവസാനിപ്പിക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ മൂലാട് യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കോട്ടൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ മലയിൽ ഉദ്ഘാടനം ചെയ്തു. എൽ.വി. ഷൈജ അധ്യക്ഷത വഹിച്ചു. പി. സജീവൻ, സി. രാഘവൻ, വി.സി. സുമതി, ടി.എം. ഉഷ, ഒ.കെ. ഷൈനി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൽ.വി. ഷൈജ (പ്രസി), വി.പി. സുമതി (സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.