മ​ഴക്കെടുതി പങ്കുവെച്ച സ്​കൂളുകളിലേക്ക്​ വിദ്യാർഥികളെത്തി

ബാലുശ്ശേരി: മഴക്കെടുതിയുടെ ദുരിതങ്ങൾ പങ്കുവെച്ച സ്കൂളുകളിലേക്ക് വിദ്യാർഥികളെത്തി. നിരവധിപേർ രക്ഷതേടിയെത്തിയ ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തുകളിലെ സ്കൂളുകളെല്ലാം തുറന്നു. ദുരിതാശ്വാസ ക്യാമ്പുകളായി ദിവസങ്ങളോളം പ്രവർത്തിച്ച ബാലുശ്ശേരി ഗവ. ബോയ്സ് ഹൈസ്കൂൾ, എ.യു.പി സ്കൂൾ വാകയാട് ജി.എൽ.പി സ്കൂൾ, കിനാലൂർ ജി.എൽ.പി സ്കൂൾ, പൂവമ്പായി ഹയർ സെക്കൻഡറി, ബാലുശ്ശേരി ജി.എൽ.പി എന്നീ സ്കൂളുകളിലെ ജനങ്ങൾ കഴിഞ്ഞയാഴ്ച തന്നെ വീടുകളിലേക്ക് മാറിയിരുന്നു. സന്നദ്ധ പ്രവർത്തകരുടെ േനതൃത്വത്തിൽ സ്കൂൾ പരിസരവും നേരത്തേ തന്നെ വൃത്തിയാക്കിയിരുന്നു. കക്കയം, കരിയാത്തൻപാറ, കൂരാച്ചുണ്ട്, കല്ലാനോട് എന്നിവിടങ്ങളിലെ സ്കൂളുകൾ കേന്ദ്രീകരിച്ചും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. തോരോട് മലയിലെ ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് 33 കുടുംബങ്ങൾ വീട് ഉപേക്ഷിച്ചായിരുന്നു കുറുെമ്പായിൽ ദേശസേവാ എ.യു.പി സ്കൂളിലെ ക്യാമ്പിൽ എത്തിയിരുന്നത്. ക്യാമ്പ് അവസാനിപ്പിച്ചിട്ടും കുടുംബങ്ങൾ തിരികെപ്പോവാൻ ആശങ്കയുണ്ടായിരുന്നു. റവന്യൂ വകുപ്പ്, ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി ആശങ്കപ്പെടേണ്ടതില്ലെന്ന ഉറപ്പിലാണ് 33 കുടുംബങ്ങൾ തോരാട് മലയുടെ അടിവാരത്തെ കിഴക്കെ കുറുെമ്പായിലിലെ വീടുകളിലേക്ക് മടങ്ങിയത്. ദേശസേവാ യു.പി സ്കൂളും തുറന്നെങ്കിലും മഴ ഉരുണ്ടുകൂടുേമ്പാൾ പോയ കുടുംബങ്ങൾ വീണ്ടും സ്കൂളിേലക്കുതന്നെ പാർക്കാനായെത്തുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.