'ബി.ജെ.പി ജയസാധ്യത നോക്കി സ്​ഥാനാർഥികളെ തീരുമാനിക്കും'

കോഴിക്കോട്: ബി.ജെ.പി എല്ലാവർക്കുമായി കവാടം തുറന്നിടുകയാണെന്നും വിജയ സാധ്യത പരിഗണിച്ച് സ്ഥാനാർഥി നിർണയം നടത്തുന്ന രീതി ലോക്സഭ തെരഞ്ഞെടുപ്പിൽ പയറ്റുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. വാജ്പേയി ചിതാഭസ്മ നിമജ്ജന യാത്രയോടനുബന്ധിച്ച് ടൗൺഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായുടെ കണക്കുകൂട്ടൽ ജയിക്കാൻ സാധ്യതയുള്ള 11 മണ്ഡലങ്ങൾ കേരളത്തിലുണ്ടെന്നാണ്. 50,000 വോട്ട് കൂടുതൽ കിട്ടിയാൽ ജയിക്കാവുന്ന മണ്ഡലങ്ങളുണ്ട്. ഈ അധികംവേണ്ട വോട്ട് പിടിക്കാൻ സാധ്യതയുള്ളവരെയാണ് സ്ഥാനാർഥികളാക്കുക -ശ്രീധരൻ പിള്ള പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.