മാലിന്യവുമായി പിടികൂടിയ വാഹനം കത്തിച്ചു

കോടഞ്ചേരി: കള്ളാടിക്കാവ് കടവിൽ വേഞ്ചേരി പുഴയിൽ മാലിന്യം തള്ളാൻ ശ്രമിക്കുന്നതിനിടെ പിടികൂടിയ കെണ്ടയ്നർ ലോറി കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചയാണ് വാഹനം കത്തുന്നനിലയിൽ കണ്ടത്. തിങ്കളാഴ്ച രാത്രിയാണ് മാലിന്യവുമായി ലോറി ഇവിടെ എത്തിയത്. കോഴിക്കോട് കോർപറേഷൻ കഴിഞ്ഞ ദിവസം പിടികൂടി 25,000 രൂപ ഫൈൻ അടപ്പിച്ച് തിരിച്ചയച്ച മാലിന്യമാണിത്. പുഴയുടെ സമീപത്തേക്ക് വാഹനം അടിപ്പിക്കാൻ ശ്രമിക്കുന്നതിനിെട വാഹനം ചളിയിൽ താഴ്ന്നു. ചൊവ്വാഴ്ച രാവിലെ ജെ.സി.ബി ഉപയോഗിച്ച് വാഹനം തള്ളിനീക്കാൻ ശ്രമിക്കുന്നതിനിെട നാട്ടുകാർ വാഹനം തടയുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും പ്രദേശത്തുനിന്ന് നീക്കിയിരുന്നില്ല. കിലോക്ക് പത്തുരൂപ പ്രകാരം മാലിന്യം നീക്കുന്നതിന് കരാറെടുത്ത് കൊണ്ടുപോകുന്നവരാണ് ഇതി​െൻറ പിന്നിലുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. വയനാട് ഭാഗത്തുനിന്ന് കഴിഞ്ഞ 26ന് ലോഡ് ചെയ്ത പത്ത് ടണ്ണോളം വരുന്ന മാലിന്യമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുക്കത്തുനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ലോറിയിൽ ഉണ്ടായിരുന്ന കണ്ണോത്ത് സ്വദേശി എടപ്പാട്ട് അനുഗ്രഹ്, കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ നൗഷൽ എന്നിവരെ കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രം: Kodenchery1.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.