പുല്ലാളൂർ തച്ചൂർ താഴത്ത് ടവർ ലൈൻ തകർന്നുവീണു

നരിക്കുനി: പുല്ലാളൂർ തച്ചൂർ താഴത്ത് ടവർ ലൈൻ തകർന്നുവീണ് നാശനഷ്ടമുണ്ടായി. അരീക്കോട് -കണ്ണൂർ 220 കെ.വി.ഇ.എച്ച്.ടി ലൈനി​െൻറ ഭാഗമായ കമ്പിയാണ് ചൊവ്വാഴ്ച രാത്രി 12 മണിയോടെ പൊട്ടിവീണത്. തച്ചൂർ മീത്തലും അരീക്കര പൊയിലും ഉള്ള ടവറുകൾക്ക് ഇടയിലുള്ള കമ്പിയാണ് പൊട്ടിയത്. കമ്പിയുടെ വീഴ്ചയിൽ കൃഷിനാശമുണ്ടായി. നാര്യച്ചാൽ -തച്ചൂർ താഴം റോഡിലെ എച്ച്.ടി ലൈൻ പൊട്ടി. ഈ മേഖലയിൽ വൈദ്യുതിയും മുടങ്ങി. കമ്പി തുരുമ്പിച്ചതാണ് പൊട്ടിവീഴാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.