പാചകത്തിനിടെ ബോട്ടിൽ പൊട്ടിത്തെറി; 11 പേർക്ക് പരിക്ക്

ബേപ്പൂർ: മീൻപിടിത്തത്തിന് ബേപ്പൂർ ഹാർബറിൽനിന്ന് പോയ ബോട്ടിലുണ്ടായ പൊട്ടിത്തെറിയിൽ 11 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 10ന് ഉൾക്കടലിലാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്ന ജോലിക്കാർക്കാണ് പരിക്കേറ്റത്. ശരീരത്തി​െൻറ പല ഭാഗത്തുമായി പൊള്ളലേറ്റ തൊഴിലാളികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോട്ടിൽ 15 ജോലിക്കാരാണ് ഉണ്ടായിരുന്നത്. തമിഴ്നാട് കുളച്ചൽ സ്വദേശികളായ ആൻറണി (50), ബ്രഹ്മോസ് (44), അന്തോണി (41), ഏനാശു മുത്തു, ജനാർദ്, പശ്ചിമ ബംഗാൾ സ്വദേശികളായ ശേഖർ, ഉമൻ, ഖോ ഖൊഖോൻ ഭൈരഗി (36), ബിഹാർ സ്വദേശികളായ ബിശ്വാസ് സുഫൽ, മൃദുൽദാസ്, ദിന ബന്ധുദാസ് എന്നിവർക്കാണ് പൊള്ളലേറ്റത്. ബേപ്പൂർ സ്വദേശി മാമൻറകത്ത് അബ്ദുൽ റഹീമി​െൻറ ഉടമസ്ഥതയിലുള്ള അറഫ ബോട്ട് ചൊവ്വാഴ്ച വൈകീട്ടാണ് മീൻപിടിത്തത്തിനായി ഉൾക്കടലിലേക്ക് പോയത്. അപകടം ഉണ്ടായ ഉടനെതന്നെ ബോട്ടി​െൻറ സ്രാങ്ക് ഉടമയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. 25 നോട്ടിക്കൽ മൈൽ അകലെയുള്ള ബോട്ട് ഉടനെ ബേപ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. പരിക്കേറ്റ തൊഴിലാളികളെയും കൊണ്ട് ഉച്ചയോടെ തുറമുഖ വാർഫിൽ ബോട്ട് എത്തുേമ്പാൾ ആംബുലൻസും പൊലീസും സജ്ജരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.