25 വർഷത്തിനുശേഷം അവർ പഴയ വിദ്യാലയത്തിൽ ഒത്തുകൂടി

കൊടിയത്തൂർ: 25 വർഷത്തെ ഓർമകൾ പങ്കുവെച്ച് പൂർവ വിദ്യാർഥികൾ ഒത്തുചേർന്നു. പന്നിക്കോട് ഗവ. എൽ.പി സ്കൂൾ, എ.യു.പി സ്കൂൾ എന്നിവിടങ്ങളിലെ 1987-1993 ബാച്ച് വിദ്യാർഥികളുടെ സംഗമം വേറിട്ടതായി. കാലവർഷക്കെടുതിയാൽ ആഘോഷം മാറ്റിവെച്ച് പൂർവവിദ്യാർഥികളുടെ കൂടിച്ചേരലിൽ മാത്രം ഒതുക്കുകയായിരുന്നു. മുൻ പ്രധാനാധ്യാപിക ചന്ദ്രമതി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി. കേശവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. ദേവശ്രീ, എ.സി. ജീവേഷ്, പ്രസ് ഫോറം പ്രസിഡൻറ് സി. ഫസൽ ബാബു, അധ്യാപകരായ അസീസ്, രാധാമണി, ടി.പി. കേശവൻ, കാക്കിരി അബ്ദുല്ല, സുമതി, ഗീത, സി.കെ. വിജയൻ, വിഷ്ണു നമ്പൂതിരി, വി.പി. ശങ്കരൻ, ഉമാദേവി, വാസുണ്ണി പൂർവ വിദ്യാർഥികളായ ഗഫൂർ പരപ്പിൽ, ബൈജു കളക്കുടി കുന്ന്, ശ്രീകാന്ത് എടപ്പറ്റ, റിയാസ് കല്ലായി, ശരീഫ് ആദംപടി, യു. സുജിത്ത്, റംല, ജയപ്രഭ, മാണി ഗോതമ്പ റോഡ്, തുടങ്ങിയവർ സംസാരിച്ചു. പൂർവ വിദ്യാർഥികളായ ഷരീഫ് ആദംപടി മാജിക് ഷോയും ബൈജു മാട്ടുമുറി മിമിക്രിയും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.