ദുരിതബാധിതർക്കുള്ള സഹായം ഉടൻ ലഭ്യമാക്കണം^ ഫ്രറ്റേണിറ്റി മൂവ്മെൻറ്

ദുരിതബാധിതർക്കുള്ള സഹായം ഉടൻ ലഭ്യമാക്കണം- ഫ്രറ്റേണിറ്റി മൂവ്മ​െൻറ് കൽപറ്റ: പ്രളയകാലത്ത് മനുഷ്യർ കോർത്ത കൈകൾ എല്ലാകാലത്തും അഴിയാതെ നിലനിൽക്കേണ്ടതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന പ്രസിഡൻറ് എസ്. ഇർഷാദ്. സഹജീവികൾക്കൊപ്പം പരിസ്ഥിതിയേയും സ്നേഹിക്കണമെന്ന വലിയ പാഠം പ്രളയം നമുക്ക് നൽകുന്നുണ്ട്. സർക്കാർ പ്രഖ്യാപിച്ച അടിയന്തര സഹായങ്ങൾപോലും ചുവപ്പ് നാടകളിൽ കുടുങ്ങി പ്രളയ ബാധിതർക്ക് ലഭ്യമായിട്ടില്ല. അവ ഉടൻ ലഭ്യമാക്കാൻ നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രളയബാധിതരായ വിദ്യാർഥികൾക്ക് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് നൽകുന്ന പഠനോപകരണങ്ങളുടെ സംസ്ഥാന തല വിതരണോദ്ഘാടനം പനമരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സനീഷ് പടിഞ്ഞാറത്തറ അധ്യക്ഷത വഹിച്ചു. പ്രദേശത്തെ നൂറോളം വിദ്യാർഥികൾക്ക് ബാഗ്, പാഠപുസ്തകം, നോട്ട് ബുക് അടക്കമുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഖാലിദ് പനമരം, ഷഫീഖ് കമ്പളക്കോട്, സി.കെ. റമീല, സലാം പനമരം, ഒ.വി. ഷഫ്ന എന്നിവർ സംസാരിച്ചു. പി.എച്ച്. ലത്തീഫ്, ഹിഷാം പുലിക്കോടൻ, റസീം എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി വസീം അലി സ്വാഗതവും സെക്രേട്ടറിയറ്റംഗം ഷുഹൈബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.