എം.ഇ.എസി​െൻറ 1,000 സന്നദ്ധ പ്രവർത്തകർ ആലപ്പുഴയിലേക്ക്​

ഇവർ 270 സ്കൂളുകൾ ശുചീകരിക്കും കോഴിക്കോട്: പ്രളയത്തിൽ ഉപയോഗശൂന്യമായ സ്കൂളുകൾ ശുചീകരിക്കാൻ എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂറി​െൻറ നേതൃത്വത്തിൽ 1,000 സന്നദ്ധ പ്രവർത്തകർ ആലപ്പുഴയിലേക്ക്. ഇവർ 270 സ്കൂളുകൾ ശുചീകരിക്കും. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ച വിവിധ ജില്ലകളിലെ എം.ഇ.എസ് സ്ഥാപനങ്ങളിൽ 15,000ത്തോളം പേരാണ് താമസിച്ചത്. ഇവിടങ്ങളിലേതുൾപ്പെടെ നിരവധി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിച്ചു. എം.ഇ.എസ് മെഡിക്കൽ കോളജി​െൻറ നേതൃത്വത്തിലുള്ള സംഘം വിവിധയിടങ്ങളിൽ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഡോ. ഫസൽ ഗഫൂറി​െൻറ അധ്യക്ഷതയിൽ ചേർന്ന പ്രളയബാധിത കോഒാഡിനേഷൻ കമ്മിറ്റി യോഗത്തിൽ പ്രഫ. പി.ഒ.ജെ. ലബ്ബ, വി. മൊയ്തുട്ടി, ഡോ. കെ.പി. അബൂബക്കർ, എം. അലി, എം.എം. അബൂബക്കർ, ഡോ. എൻ.എം. മുജീബ്റഹ്മാൻ, അഡ്വ. എ.പി.എം. നസീർ, പ്രഫ. കടവനാട് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.