പ്രളയ ദുരിതാശ്വാസം: സർവകലാശാല അധ്യാപകർ ആറുകോടിയിലേ​െറ രൂപ സമാഹരിച്ച്​ നൽകും

* 800ഒാളം അധ്യാപകരാണ് ഒരുമാസത്തെ ശമ്പളം നൽകുന്നത് കോഴിക്കോട്: പ്രളയ ദുരിതത്തിൽപ്പെട്ട കേരളത്തെ പുനർനിർമിക്കാൻ സംസ്ഥാനത്തെ സർവകലാശാല അധ്യാപകർ ഒരുമാസത്തെ ശമ്പളം നൽകും. ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻസ് ഇൻ കേരളയുടെ (എഫ്.യു.ടി.എ) നേതൃത്വത്തിൽ 800ഒാളം സർവകലാശാല അധ്യാപകർ ആറു കോടിയിലേെറ രൂപയാണ് സമാഹരിച്ച് നൽകുക. സംസ്ഥാന സർക്കാറി​െൻറ നിയന്ത്രണത്തിലുള്ള എല്ലാ സർവകലാശാലകളിലെയും അധ്യാപകർ ഈ ഉദ്യമത്തിൽ പങ്കാളികളാകുമെന്ന് എഫ്.യു.ടി.എ ജനറൽ സെക്രട്ടറി പ്രഫ. എ. പസലിത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.