എഴുത്തുകാരെ സ്വതന്ത്രമായി വിടണം -യു.എ. ഖാദർ

കോഴിക്കോട്: എഴുത്തുകാരെ സ്വതന്ത്രമായി വിട്ടാലേ ഉത്തമ കൃതികൾ ഉണ്ടാകൂവെന്ന് യു.എ. ഖാദർ. സെക്കീന ഓമശ്ശേരിയുടെ മരുഭൂമരങ്ങൾ, സലാം പനച്ചമൂടി​െൻറ സലാമി​െൻറ വിലാപങ്ങൾ എന്നീ കാവ്യപുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ആലുങ്കൽ, കവികളായ പവിത്രൻ തീക്കുനി, ഇഞ്ചക്കാട് ബാലചന്ദ്രൻ, ഇടക്കുളങ്ങര ഗോപൻ, എം.എ. ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ജയപ്രകാശ് കുളൂരി​െൻറ ഈഗോ ബാലൻ എന്ന ലഘു നാടകം ദിനേശൻ എരഞ്ഞിക്കൽ അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ ഗഫൂർ പൂമക്കോത്ത് നന്ദി പറഞ്ഞു. മെലിൻറാ ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.