പുതിയോട്ടില്‍ തൂക്കുപാലത്തി‍െൻറ പുനർനിർമാണം തുടങ്ങി

കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയുടെ കുത്തൊഴുക്കില്‍ അപകടനിലയിലായ . ഇരുവഴിഞ്ഞിപ്പുഴയിൽ വെള്ളപ്പൊക്കമുണ്ടായപ്പോൾ, തൂക്കുപാലത്തിന് സ്ഥാനചലനമുണ്ടായിരുന്നു. പാലത്തിലൂടെയുള്ള യാത്ര അപകടകരമായതിനാൽ ഗ്രാമപഞ്ചായത്ത് യാത്ര നിരോധിച്ചിരുന്നു. സ്കൂള്‍ വിദ്യാർഥികളും നാട്ടുകാരും ഉപയോഗിക്കുന്ന പാലത്തി‍​െൻറ അറ്റക്കുറ്റപ്പണിക്കാവശ്യമായ തുക സി.പി.എം കൊടിയത്തൂര്‍ ലോക്കല്‍ കമ്മറ്റിയാണ് സ്വരൂപിച്ച് നൽകിയത്. പാലം പെയിൻറിങ്ങിനായി ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപ വകയിരുത്തി. കരാറുകാരെ പണി ഏൽപിക്കുകയും പണി പൂര്‍ത്തീകരിക്കാന്‍ നിർദേശം നൽകുകയും ചെയ്തു. അറ്റക്കുറ്റപ്പണി ആരംഭിച്ച പുതിയോട്ടില്‍ കടവില്‍ പ്രസിഡൻറ് സി.ടി.സി അബ്ദുല്ല, ഗിരീഷ് കാരക്കുറ്റി, മെംബര്‍ കബീര്‍ കണിയാത്ത്, ഓവര്‍സിയര്‍ ജസ്ന തൊഴിലുറപ്പിലെ ടെക്നീഷ്യന്‍ ഷിനോദ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.