ട്രെയിനിൽ മദ്യവുമായി പിടിയിൽ

കോഴിക്കോട്: യാചകവേഷത്തിൽ മദ്യം കടത്തിയ രണ്ട് തമിഴ്നാട്ടുകാർ റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. 30 കുപ്പി പോണ്ടിച്ചേരി നിർമിത വിദേശമദ്യവുമായി മാവട്ടം, കടലൂർ, ചീരുക്കുപ്പം നടത്തെരുവ് സെൽവരാജ് (57), തഞ്ചാവൂർ ഒട്ടുറുനാട് തലമംഗലം വടക്കേ തെരു പാണ്ഡ്യൻ (47) എന്നിവരെയാണ് എഗ്മോർ എക്സ്പ്രസി​െൻറ കോച്ചിൽനിന്ന് ആർ.പി.എഫും െറയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്. യാചകർക്കും അലഞ്ഞുതിരിയുന്നവർക്കുമാണ് മദ്യം വിറ്റ് വന്നിരുന്നത്. റെയിൽവേ ഇൻസ്പെക്ടർമാരായ കെ. വിവേകാനന്ദൻ, ജംഷീദ്, ശ്രീനിവാസൻ, ഗജേന്ദ്രൻ, അബ്ദു റസാഖ്, എ.എസ്.െഎമാരായ ഗോപാല കൃഷ്ണൻ, മനോജ്, ആർ.പി.എഫ് എ.എസ്.െഎ രാജൻ, പ്രമോദ്, റോജർ തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പടം ct 60 ട്രെയിനിൽ മദ്യവുമായി പിടിയിലായ സെൽവരാജും പാണ്ഡ്യനും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.