ടിക്കറ്റിനു പകരം ബക്കറ്റ്: ഇത് ദുരിതാശ്വാസത്തിെൻറ പത്തുനാൾ യാത്ര

കോഴിക്കോട്: പ്രളയക്കെടുതിയിൽ പെട്ടുപോയവർക്ക് ദുരിതാശ്വാസ യാത്രയിലൂടെ സാന്ത്വനം പകർന്ന് മസാഫി ബസുകൾ. കോഴിക്കോട്-വടകര, മുള്ളമ്പത്ത് റൂട്ടിലും കോഴിക്കോട്-കണ്ണൂർ റൂട്ടിലുമോടുന്ന രണ്ടു ബസുകളാണ് പത്തുദിവസത്തെ സർവിസ് പൂർണമായും ദുരിതാശ്വാസത്തിനായി മാറ്റിവെച്ചത്. കഴിഞ്ഞ 21നാണ് മസാഫി ഹോളിഡെയ്സിനു കീഴിലെ രണ്ടു ബസുകൾ സാന്ത്വനയാത്ര തുടങ്ങിയത്. ഇതിനിടയിൽ ഒരു ബസ് ബ്രേക്ക് ഡൗൺ ആയി. രണ്ടാമത്തെ ബസി​െൻറ സർവിസ് വ്യാഴാഴ്ച അവസാനിപ്പിക്കുമ്പോൾ ഒരു ലക്ഷത്തിലധികം രൂപ സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു ബസുകളിലും കൂടി രണ്ടു ലക്ഷം രൂപ കിട്ടുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. ടിക്കറ്റിനു പകരം ബക്കറ്റുമായാണ് കണ്ടക്ടർ എസ്.കെ അഭിജിത്ത് യാത്രക്കാരെ സമീപിക്കുന്നത്. സംരംഭത്തെക്കുറിച്ചറിയുമ്പോൾ ടിക്കറ്റ് തുക കൂടാതെ നൂറും ഇരുന്നൂറുമെല്ലാം ഇടുന്നവരുണ്ട്. അഭിജിത്ത്, ഡ്രൈവർ എം. വിഷ്ണു, ചെക്കർ കെ. മനാഫ് എന്നിവരാണ് ആശയത്തിനു പിന്നിൽ. ബസ് ഉടമ നാദാപുരം സ്വദേശി മുഹമ്മദലി, മാനേജർ ടി. സുനീർ എന്നിവരും പിന്തുണച്ചു. കൂലി പോലും വാങ്ങാതെ ചെലവുകൾ മാത്രം ഈടാക്കിയാണ് ജീവനക്കാർ ഇതിൽ പങ്കുചേരുന്നത്. തങ്ങളുടെ കുടുംബങ്ങളും പ്രളയകാലത്ത് ക്യാമ്പിലായിരുന്നുവെന്നും സഹജീവികളെ സഹായിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും ഇവർ പറയുന്നു. ബ്രേക്ക്ഡൗൺ ആയ ബസും പത്തു ദിവസം തികച്ച് ഓടിക്കുമെന്ന് സുനീർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.