പുതിയ കേരളം കെട്ടിപ്പടുക്കാൻ ജനം ഒന്നായി ഇറങ്ങണം -ടി. ആരിഫലി

കായംകുളം: പ്രളയകാലത്തെ അനുഭവപാഠങ്ങളിൽനിന്നുമുള്ള കരുത്തുമായി പുതിയ കേരളം കെട്ടിപ്പടുക്കാൻ ജനം ഒന്നായി രംഗത്തിറങ്ങണമെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അസി. അമീർ ടി. ആരിഫലി ആവശ്യപ്പെട്ടു. പ്രളയദുരന്ത മേഖലകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ധനികനും ദരിദ്രനും ഒന്നായി മാറിയ കാലമാണിത്. ജാതി, മത വേർതിരിവുകളില്ലാതെ മനുഷ്യർ തുല്യരാണെന്ന സന്ദേശമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ഉയർന്നുകേട്ടത്. പ്രകൃതിയെ സംരക്ഷിച്ച് മാത്രമെ ഇതിന് പരിഹാരം കാണാൻ കഴിയൂ. പ്രളയം തകർത്ത കേരളത്തെ പുതുക്കിപ്പണിയാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ദുരന്തം തകർത്ത പാണ്ടനാെട്ട വീടുകൾ, 3000 പേർക്ക് ക്യാമ്പ് ഒരുക്കിയ മാന്നാർ മുസ്ലിം ജമാഅത്ത്, 5000 പേരെ ഉൾക്കൊണ്ട പരുമല ഒാർത്തഡോക്സ് ചർച്ച്, പരുമല ദേവസ്വം ബോർഡ് സ്കൂൾ ക്യാമ്പ് എന്നിവിടങ്ങൾ അദ്ദേഹം സന്ദർശിച്ചു. മാന്നാർ ഇമാം ഷഹീർ ബാഖവി, പരുമല ചർച്ച് മാനേജർ ഫാ. എൻ.സി. കുര്യാക്കോസ് എന്നിവരുമായി ചർച്ചയും നടത്തി. ഹ്യുമൻ വെൽഫെയർ ഫൗണ്ടേഷൻ സെക്രട്ടറി കെ.കെ. മമ്മുണ്ണി മൗലവി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി അംഗം എം. അബ്ദുൽ ലത്തീഫ്, ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.