ശ്രീനാരായണ ഗുരുവി​െൻറ ദർശനങ്ങൾ കാലദേശങ്ങളെ അതിജീവിക്കുന്നത്​​ ^ ശ്രീധരൻ പിള്ള

ശ്രീനാരായണ ഗുരുവി​െൻറ ദർശനങ്ങൾ കാലദേശങ്ങളെ അതിജീവിക്കുന്നത് - ശ്രീധരൻ പിള്ള കോഴിക്കോട്: കാലദേശങ്ങളെ അതിജീവിച്ച് നിലനിൽക്കുന്ന ദർശനമാണ് ശ്രീനാരായണ ഗുരുവിേൻറതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂനിയ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി ആേഘാഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവി​െൻറ പല ആശയങ്ങളും കാഴ്ചപ്പാടുകളും ഇന്നും പ്രസക്തമായി നിൽക്കുകയാണെന്നും ശ്രീധരൻപിള്ള സൂചിപ്പിച്ചു. യൂനിയൻ പ്രസിഡൻറ് ടി. ഷനൂബ് അധ്യക്ഷത വഹിച്ചു. സ്വാമി ആത്മദാസ്യമി അനുഗ്രഹ പ്രഭാഷണം നടത്തി. വിജയലാൽ നെടുങ്കണ്ടം ജയന്തി സന്ദേശം നൽകി. എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ പുഷ്പൻ ഉപ്പുങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. വി.പി. അശോകൻ, ഹിന്ദു ഇക്കണോമിക് ഫോറം സംസ്ഥാന സെക്രട്ടറി ടി. റെനീഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. കെ. ബിനുകുമാർ, അഡ്വ. എം. രാജൻ, വി. സുരേന്ദ്രൻ, എം. മുരളീധരൻ, പി.കെ. ഭരതൻ, ലീല വിമലേശൻ, കെ.വി. ശോഭ തുടങ്ങിയവർ സംസാരിച്ചു. യൂനിയൻ െസക്രട്ടറി സി. സുധീഷ് സ്വാഗതവും വൈസ് പ്രസിഡൻറ് രാജീവ് കുഴിപ്പള്ളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.