പ്രളയക്കെടുതി: സാമൂതിരി രാജ ദേവസ്വം 25 ലക്ഷം കൈമാറി

കോഴിക്കോട്: പ്രളയക്കെടുതികളിൽനിന്ന് കേരളത്തെ രക്ഷിക്കാനുള്ള സംസ്ഥാന സർക്കാറി​െൻറ പ്രവർത്തനങ്ങളിൽ പങ്കുചേർന്ന് സാമൂതിരി രാജ ദേവസ്വവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ദേവസ്വത്തി​െൻറ 25 ലക്ഷം രൂപയുടെ ചെക്ക് സാമൂതിരി കെ.സി. ഉണ്ണി അനുജൻ രാജ മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറി. വളയനാട് ദേവീക്ഷേത്രം, തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തൃപ്രങ്ങോട് ശിവക്ഷേത്രം, തളി മഹാക്ഷേത്രം, ആലത്തൂർ ഹനുമാൻകാവ് എന്നീ ദേവസ്വങ്ങളിൽനിന്നാണ് തുക സമാഹരിച്ചത്. എല്ലാ നന്മ നിറഞ്ഞ പ്രവർത്തനങ്ങളിലും ഉയർന്ന ജനാധിപത്യ ബോധത്തോടെ കൂടെ നിൽക്കുന്ന സാമൂതിരി കുടുംബത്തെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യർഥന മാനിച്ച് കേരളം പുനർനിർമിക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി. മോഹനൻ, സാമൂതിരി രാജയുടെ പേഴ്സനൽ സെക്രട്ടറി ടി.ആർ. രാമവർമ, സാമൂതിരി രാജയുടെ പുത്രി മായ ഗോവിന്ദ് തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.