കൈകോർത്ത്​ വകുപ്പുകൾ; ഉപകരണങ്ങൾക്ക്​ പുതുജീവൻ

കോഴിക്കോട്: പ്രളയദുരന്തത്തിൽ കേടായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പരിശോധിക്കാനും പ്രാഥമിക അറ്റകുറ്റപ്പണിക്കുമായി നടത്തിയ ക്യാമ്പ് സമാപിച്ചു. മലബാർ ക്രിസ്ത്യൻ കോളജിലും കണ്ണാടിക്കലുമായി നടന്ന ക്യാമ്പിൽ 145 പേരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 112 ഇലക്ട്രോണിക് ഉപകരണങ്ങളുെട കേടുതീർത്തു. കമ്പനികളുടെ സർവിസ് ആവശ്യമില്ലാത്ത റിപ്പയർ സേവനങ്ങളാണ് ചെയ്തത്. ജില്ല ഭരണകൂടം നടത്തിയ ക്യാമ്പിൽ പി.ഡബ്ല്യു.ഡി ഇലക്ട്രോണിക് വിഭാഗവും എൻ.െഎ.ടിയും സഹകരിച്ചിരുന്നു. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് സർവിസ് ടെക്നീഷ്യൻസ് അസോസിയേഷ​െൻറ സംസ്ഥാന പ്രസിഡൻറ് എ. സുന്ദരൻ, ജില്ല പ്രസിഡൻറ് കെ. ബാബു, സെക്രട്ടറി അനിൽകുമാർ പി.എം, ട്രഷറർ ഗോപിനാഥൻ പി.വി എന്നിവരുടെ നേതൃത്വത്തിലുള്ള ടെക്നീഷ്യന്മാരും ക്യാമ്പിലെത്തി സഹായമേകി. ഇൗ സംഘടനയുടെ സേവനം തുടർന്നും ദുരിതം വിതച്ച മേഖലകളിലേക്ക് എത്തിക്കാൻ തദേശ ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഹരിതകേരളം മിഷൻ ഏകോപനം നടത്തുന്നുമെന്ന് മിഷൻ കോഒാഡിനേറ്റർ പി. പ്രകാശ് പറഞ്ഞു. ടെക്നീഷ്യന്മാരുടെ സേവനം ഏറ്റവും ഉപകാരപ്പെട്ടതായി എൻ.െഎ.ടിയിലെ ഡോ. ജി. ജഗദാനന്ദ്, കെ.ജെ. ധനരാജ്, പി.ഡബ്ല്യു.ഡി അസിസ്റ്റൻറ് എൻജിനീയർ പി. ജിതേഷ് എന്നിവർ പറഞ്ഞു. അതേസമയം, ഐ.ടി.ഐകളും ഹരിതകേരളം മിഷനുമായി ചേർന്ന് നൈപുണ്യ കർമസേനകൾ വഴി നടത്തുന്ന റിപ്പയർ ക്യാമ്പ് ചൊവ്വാഴ്ചയും തുടരും. ജില്ലയിൽ ഇൗ മാസം 23 ന് തുടങ്ങിയ ഈ പദ്ധതി പ്രകാരം 16 ടീമുകളായി 94 വയറിങ്ങും മോട്ടോർ റിപ്പയർ ഉൾപ്പെടെയുള്ള ഇലക്ട്രിക്കൽ ജോലികളും നടത്തി. 58 ഇലക്ട്രോണിക് റിപ്പയറുകൾ, എട്ട് കാർപൻററി, ഏഴ് പ്ലംബിങ് ജോലികളും ചെയ്തു. 129 വീടുകളിൽ നേരിട്ട് എത്തിയാണ് അറ്റകുറ്റപ്പണി നടത്തിയത്. വേങ്ങേരി, കണ്ണാടിക്കൽ, മാവൂർ, വേളം, ചങ്ങരോത്ത് എന്നിവിടങ്ങളിലായിരുന്നു പ്രവർത്തനം. ജില്ലയിൽ പദ്ധതി നോഡൽ ഓഫിസർ കോഴിക്കോട് ഐ.ടി.ഐ (വനിത) പ്രിൻസിപ്പൽ ആർ. രവികുമാറാണ്. കോഴിക്കോട് ഐ.ടി.ഐ സീനിയർ ഇൻസ്ട്രക്ടർ പി. രാജ്മോഹനാണ് ജില്ല കോഒാഡിനേറ്റർ. നഷ്ടം വന്നവർക്ക് സഹായനിരക്കിൽ സ്പെയർ പാർട്സ് നൽകാൻ ജില്ലയിലെ ഇലക്ട്രോണിക്, ഇലക്ട്രിക് സർവിസ് സ​െൻററുകളോട് ജില്ല കലക്ടർ യു.വി. ജോസ് അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.