പാലക്കാംതൊടിക അബൂബക്കർ മുസ്‌ലിയാർ ചരിത്ര ഗ്രന്ഥ പ്രകാശനം ഇന്ന്

പാലക്കാംതൊടിക അബൂബക്കർ മുസ്‌ലിയാർ ചരിത്ര ഗ്രന്ഥ പ്രകാശനം ഇന്ന് മുക്കം: ഡോ. മോയിൻ ഹുദവി മലയമ്മ രചിച്ച പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പണ്ഡിതനുമായിരുന്ന പാലക്കാംതൊടിക അബൂബക്കർ മുസ്‌ലിയാരുടെ ജീവചരിത്ര ഗ്രന്ഥം ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്‌ പുത്തൂർ ഗവ. യു.പി സ്കൂളിൽ എം.പി അബ്ദുസ്സമദ്‌ സമദാനി പ്രകാശനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് 'പാലക്കാം തൊടിക അബൂബക്കർ മുസ്‌ലിയാരും കോഴിക്കോട്‌ താലൂക്കിലെ സ്വാതന്ത്ര്യ സമരവും' എന്ന ശീർഷകത്തിൽ ചരിത്ര സെമിനാർ നടക്കും. എം.കെ. രാഘവൻ എം.പി, ഡോ. കെ.കെ.എൻ കുറുപ്പ്‌, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, ഡോ. ഹുസൈൻ രണ്ടത്താണി, പി.എ. റഷീദ്‌, പ്രഫ. സൈതാലി പട്ടാമ്പി, യു.കെ. അബ്ദുൽ ലത്തീഫ്‌ മൗലവി, ഒ.പി. അബ്ദുസ്സലാം മൗലവി, ഡോ. ഐ.പി. അബ്ദുസ്സലാം സുല്ലമി, അബൂബക്കർ ഫൈസി മലയമ്മ, ടി.ടി. റസാഖ് എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം വർക്കിങ് ചെയർമാൻ നവാസ് ഓമശ്ശേരി, ട്രഷറർ യു.കെ. അബു, ഗ്രന്ഥ രചയിതാവ് ഡോ. മോയിൻ ഹുദവി മലയമ്മ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.