എം.എൽ.എ.ക്കു നേരെ വാക്കേറ്റം

കൊടുവള്ളി: വ്യാപാരികൾ നടത്തിയ ഹർത്താലിനോടനുബന്ധിച്ചു നടന്ന സർവകക്ഷി പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയ കാരാട്ട് റസാഖ് എം.എൽ.എ.ക്കുനേരെ വാക്കേറ്റം. പ്രസംഗത്തിൽ കൊടുവള്ളിയിൽ നേരത്തെ ലഹരിക്കടിമയായ ഒരാൾ നടത്തിയ കൊലപാതകം വിഷയമാക്കിയതിനെതിരെയാണ് ബന്ധുക്കളിൽപ്പെട്ട ചിലർ എം.എൽ.എ.യുമായി തർക്കിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് പ്രശ്നം ശാന്തമാക്കുകയായിരുന്നു. photo Kdy-3 vaakettam.jpg സർവകക്ഷി പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയ കാരാട്ട് റസാഖ് എം.എൽ.എ.ക്കു നേരെയുണ്ടായ വാക്കേറ്റം. എം.എൽ.എ.യുടെ വെളിപ്പെടുത്തൽ അന്വേഷിക്കണം കൊടുവള്ളി: കൊടുവള്ളി പൊലീസിലും എക്സൈസിലും മയക്കു മരുന്ന് മാഫിയ സംഘങ്ങളെ സഹായിക്കുന്നവരുണ്ടെന്ന കൊടുവള്ളി എം.എൽ.എ.യുടെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി. മജീദ് ആവശ്യപ്പെട്ടു. കൊടുവള്ളിയിൽ വ്യാപകമായ മദ്യ-മയക്ക് മരുന്നു വ്യാപാരം നടത്തുന്നതിന് ഇവരുടെ ഒത്താശയുണ്ടെന്നത് വളരെ ഗൗരവമുള്ളതാണ്. പ്രശ്നം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്തിയുടെ ശ്രദ്ധയിൽകൊണ്ടുവരാൻ എം.എൽ.എ. തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.