നാട്ടൊരുമയും വിദ്യാർഥികളും വീടുകൾ ശുചീകരിച്ചു

മുക്കം: തൂണേരിയിലെ നാട്ടൊരുമയും എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് കുട്ടികളെത്തി പ്രളയ ദുരിതത്തിൽപെട്ട തോട്ടുമുക്കം പള്ളി താഴെ ശാന്തിനഗറിലെ 18 വീടുകൾ ശുചീകരിച്ചു. പെയിൻറിങ്, വയറിങ് തുടങ്ങിയ പ്രവർത്തനങ്ങളും നടത്തി. ഇതിനായി ഒന്നര ലക്ഷം രൂപയാണ് െചലവഴിച്ചത്. തൂണേരിയിലെ കലാ സാസ്കാരിക മേഖലയിൽ സേവനതൽപരരായ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 35 പേരടങ്ങുന്ന നട്ടൊരുമയും എൻ.എസ്.എസ് പ്രവർത്തകരും രാത്രിയും പകലുമായി പ്രളയവീടുകൾ വാസയോഗ്യമാക്കി കൊടുത്താണ് യാത്രയായത്. സംഘത്തിന് ഗോതമ്പ് റോഡിലെ ജി റോഡ് കൂട്ടായ്മ നാട്ടൊരുമ ഉപഹാരം നൽകി ആദരിച്ചു. തോട്ടുമുക്കം ജി.എം.യു.പി സ്കൂൾ പ്രധാനാധ്യാപകനും ക്യാമ്പ് കൺവീനറുമായ ടി.പി. അബ്ദുൽ അസീസ്, ക്യാപ്റ്റൻ ശ്രീധരൻ, മജീദ് പുളിക്കൽ, സാലിം ജി റോഡ് എന്നിവർ നേതൃത്വം നൽകി. M.KMUC 5 തോട്ടുമുക്കത്തെ പ്രളയ വീടുകൾ ശുചീകരിച്ച നാെട്ടാരുമ സംഘം MKMUC 6 നാെട്ടാരുമ സംഘത്തിൽപെട്ടവർ പെയിൻറ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.