റിപ്പോർട്ട്​ നൽകാൻ സമയം നൽകിയില്ലെന്ന്​​ വില്ലേജ്​ ഒാഫിസർമാർ

േചളന്നൂർ: നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകൾ സമർപ്പിക്കാൻ വേണ്ടത്ര സമയം അനുവദിക്കാത്തതിൽ വില്ലേജ് ഒാഫിസർമാർക്ക് പരാതി. പ്രളയത്തി​െൻറ തീവ്രതയും ദുരിതത്തി​െൻറ കാഠിന്യവും കൃത്യമായി കണക്കാക്കി ഒാരോ വില്ലേജിലെയും നാശനഷ്ടങ്ങളുെട റിപ്പോർട്ട് നൽകാൻ തിങ്കളാഴ് 12 മണിവരെയായിരുന്നു സമയമനുവദിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിൽ റിപ്പോർട്ട് നൽകാൻ കഴിയാത്തതിനാൽ കൂടുതൽ സമയമാവശ്യപ്പെട്ടിരിക്കുകയാണ് വില്ലേജ് ഒാഫിസർമാർ. രണ്ടാം ഘട്ട പ്രളയക്കെടുതി പത്ത് ജില്ലകളെയാണ് ബാധിച്ചത്. 452 വില്ലേജുകളെ പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കെടുതി ആരംഭിച്ചതുമുതൽ ക്യാമ്പ് പ്രവർത്തനങ്ങളുടെയും നേതൃത്വം വഹിക്കേണ്ടി വന്നു. രണ്ടു ദിവസത്തിലധികം വെള്ളം കെട്ടിക്കിടന്നതും മണ്ണിടിച്ചിലിൽ വാസയോഗ്യമല്ലാതായതുമായ വീടുകളും നേരിെട്ടത്തി നാശനഷ്ടം കണക്കാക്കേണ്ടത് വില്ലേജ് ഒാഫിസർമാരുടെ ചുമതലയാണ്. 200 മുതൽ 1500 വീടുകൾ വരെ പരിശോധിക്കേണ്ട വില്ലേജുകളുണ്ട്. അതിനാൽ ചുരുങ്ങിയ കാലാവധിക്കുള്ളിൽ കുറ്റമറ്റരീതിയിൽ റിപ്പോർട്ട് നൽകുക അപ്രായോഗികമാണെന്നാണ് ഇവരുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.