ഇരുവഴിഞ്ഞിപ്പുഴയിൽ മണൽവാരൽ സജീവം

മുക്കം: ഉരുൾപൊട്ടലിനെ തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുകിയെത്തിയ മണൽ അനധികൃതമായി വാരിയെടുക്കുന്നത് സജീവമാകുന്നു. കാരശ്ശേരി ചോണാട്, പുൽപറമ്പ്, വേരൻകടവ്, തെയ്യത്തുംകടവ് തുടങ്ങിയ ഭാഗങ്ങളിലാണ് രാത്രിയിൽ മണൽവാരൽ. വെള്ളപ്പൊക്കത്തെ തുടർന്ന് മുക്കം പാലം മുതൽ കൂളിമാട് വരെയുള്ള ഭാഗങ്ങളിൽ ഇരുവഴിഞ്ഞിയിൽ വ്യാപക കരയിടിച്ചിലുണ്ടായിരുന്നു. ഇതേത്തുടർന്ന് സ്ഥലം എം.എൽ.എ ജോർജ് എം. തോമസ്, മുക്കം നഗരസഭ, കാരശ്ശേരി, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സാരഥികൾ, റവന്യൂ അധികൃതർ തുടങ്ങിയവർ കരയിടിച്ചിൽ സ്ഥലം സന്ദർശിച്ചു. എം.എൽ.എ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് പറഞ്ഞിരുന്നു. ഇടിഞ്ഞ ഭാഗങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനും ജൈവിക രീതിയിൽ തീരസംരക്ഷണ നടപടികൾക്കുള്ള ആലോചനകൾ നടക്കുേമ്പാഴാണ് വീണ്ടും മണൽവാരൽ ആരംഭിച്ചത്. നിയമവിരുദ്ധമായി മണൽ വാരുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് 'എ​െൻറ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ' ആവശ്യപ്പെട്ടു. മുഴവൻ ജനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാൽ മാത്രമേ ഇരുവഴിഞ്ഞി സംരക്ഷിക്കാൻ കഴിയൂവെന്ന് സമിതി പറഞ്ഞു. ചെയർമാൻ പി.കെ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ ജി. അബ്ദുൽ അക്ബർ, കെ.ടി. അബ്ദുൽ നാസർ, ടി.കെ. നസ്റുല്ല, കെ.പി. അബ്ദുനാസർ, പി. മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.