ആശ്വാസം പകരാൻ ആയുര്‍വേദ വകുപ്പും

കോഴിക്കോട്: പ്രളയാനന്തര ദുരിതാശ്വാസത്തിന് വ്യത്യസ്ത പദ്ധതികളുമായി ആയുര്‍വേദ വകുപ്പ് രംഗത്ത്. ഇതി​െൻറ ഭാഗമായി ചൊവ്വാഴ്ച കോട്ടക്കല്‍ ആയുര്‍വേദ സ്‌കൂള്‍ ഓഫ് എക്‌സലന്‍സി​െൻറ സഹകരണത്തോടെ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഏകദിന പരിശീലന ശിൽപശാല നടത്തും. പ്രളയബാധിത പ്രദേശങ്ങളില്‍ ഉണ്ടാവാനിടയുള്ള പകര്‍ച്ചവ്യാധികളെക്കുറിച്ച് ബോധവത്കരണവും പരിശോധനകളും പ്രതിരോധ ഔഷധവിതരണവും നടത്തുന്നതിന് ഗൃഹസന്ദര്‍ശന പദ്ധതികൾ വകുപ്പിനു കീഴിൽ നടക്കുന്നുണ്ട്. മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 12 ബ്ലോക്കുകളിലെയും ദ്രുതകര്‍മസേന കണ്‍വീനര്‍മാരുടെ കീഴിലുള്ള സംഘങ്ങളാണ് ഇത് ഏകോപിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വകുപ്പിലെ മുഴുവന്‍ ജീവനക്കാര്‍ക്കുമൊപ്പം നാഷനല്‍ ആയുഷ് മിഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷൻ ഓഫ് ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മ​െൻറ് അസോ.‍, ആയുര്‍വേദ മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് അസോ. ഓഫ് ഇന്ത്യ, ആയുര്‍വേദ മെഡിക്കല്‍ റെപ്രസേൻററ്റിവ് വെല്‍ഫെയര്‍ അസോ.‍, കെ.എം.സി.ടി. ആയുര്‍വേദ മെഡിക്കല്‍ കോളജ് എന്നിവയുടെ സഹകരണം ജില്ല മെഡിക്കല്‍ ഓഫീസറുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ഉറപ്പാക്കി. ജില്ലാതലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കണ്‍ട്രോൾ റൂം തുറന്നു. ഫോണ്‍: 7012694580, ജില്ല മെഡിക്കല്‍ ഓഫിസ് 0495-2371486.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.