ഇൗ പാട്ടുകൾ പ്രളയക്കെടുതിക്കാർക്കുവേണ്ടി

കോഴിക്കോട്: ആപത്തിൽപെട്ട തങ്ങളുടെ സഹോദരരെ എന്നും ചേർത്തുപിടിച്ച പാരമ്പര്യമുള്ള കോഴിക്കോട്ടുകാർക്ക് സംഗീതവും അവരെ സഹായിക്കാൻ വേണ്ടി ഒരുക്കാൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. കനിവു വറ്റാത്ത കാരുണ്യ പ്രവാഹമായി പഴയ ഹിന്ദി ഗാനങ്ങൾ പെയ്തിറങ്ങിയപ്പേൾ ആസ്വാദകർ മറ്റേതോ ലോകത്തെത്തിയ പ്രതീതിയായിരുന്നു. പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ യാദേൻ മ്യൂസിക്കൽ ട്രൂപ്പാണ് സംഗീതനിശ സംഘടിപ്പിച്ചത്. പരിപാടിയിൽനിന്ന് ലഭിക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നൽകും. കീബോർഡ് ആർട്ടിസ്റ്റ് പപ്പൻ പരിപാടി ഉദ്ഘാടനം ചെയ്തു. നടൻ മാമുക്കോയ മുഖ്യാതിഥിയായിരുന്നു. ജില്ല ജയിൽ അസിസ്റ്റൻറ് സൂപ്രണ്ട് സണ്ണി ഡാനിയൽ സംസാരിച്ചു. മുഹമ്മദ് റഫി, കിഷോർ കുമാർ, മുകേഷ്, യേശുദാസ്, ലത മേങ്കഷ്കർ, ആശ ബോസ്ലെ എന്നിവരുടെ ഗാനങ്ങൾ അഷ്കർ, സതീഷ് ബാബു, സൗരവ് കിഷൻ, അരുൺ സുകുമാർ, കീർത്തന എന്നിവർ ആലപിച്ചു. മുഹമ്മദ് റഫി ഫൗണ്ടേഷൻ പ്രസിഡൻറ് സക്കീർ ഹുസൈൻ, ലിപി അക്ബർ, മുസമ്മിൽ, എൻ.സി. അബ്ദുല്ലക്കോയ, സുനിൽ പി. നെടുങ്ങാട്, സന്തോഷ്കുമാർ എന്നിവർ സംബന്ധിച്ചു. ഫോേട്ടാ: yaden പ്രളയബാധിതരെ സഹായിക്കാൻ യാദേൻ മ്യൂസിക് ട്രൂപ് സംഘടിപ്പിച്ച ഗാനമേളയിൽ അഷ്കർ മാത്തോട്ടം ഗാനം ആലപിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.