ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

കോഴിക്കോട്: ടൗൺ ഏരിയ സുന്നി കോഒാഡിനേഷ​െൻറ നേതൃത്വത്തിൽ കാലവർഷക്കെടുതിയിൽ പ്രളയത്തിൽ അകപ്പെട്ട വിവിധ കേന്ദ്രങ്ങളിലേക്കായി നാല് ലക്ഷത്തോളം രൂപയുടെ ഭക്ഷ്യസാധനങ്ങളും മറ്റു സാമഗ്രികളും വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അരലക്ഷം രൂപ ജില്ല കലക്ടർ യു.വി. ജോസിന് കൈമാറി. സയ്യിദ് മുല്ലക്കോയ തങ്ങൾ, ഫ്രൻഡ്സ് മമ്മു ഹാജി, സക്കീർ മുഖദാർ, മാലിക് ഉസ്മാൻ, ഇൽയാസ് കുണ്ടുങ്ങൽ, സൈബീസ് മുച്ചുന്തി, മനാഫ് കുണ്ടുങ്ങൽ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.