മദർ തെരേസ അനുസ്​മരണ സമ്മേളനം

മദർ തെരേസ അനുസ്മരണ സമ്മേളനം കോഴിക്കോട്: മദർ തെരേസ ജന്മദിനത്തോടനുബന്ധിച്ച് മൂൺ ഇന്ത്യ ചാരിറ്റബ്ൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പ്രാർഥന യജ്ഞവും നടത്തി. പ്രകൃതി ദുരന്തം മൂലം മരിച്ചവർക്കും ദുരിതം അനുഭവിക്കുന്നവർക്കും വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. വി.കെ. വർഗീസ് മഠത്തിൽ, ചെറിയാൻ തോട്ടുങ്കൽ, അബൂബക്കർ മാങ്കാവ്, അച്യുതൻ നായർ, വി.എം. ചന്ദ്രിക അജേഷ്, റൂബി ജോയ്, രാഗി ചേവരമ്പലം, ഒ. സ്നേഹരാജ് എന്നിവർ സംസാരിച്ചു. ദുരിതാശ്വാസ നിധി കൈമാറി കോഴിക്കോട്: സിവിൽ സ്റ്റേഷൻ അയൽവേദി െറസി. അസോസിയേഷൻ ഒാണാഘോഷങ്ങൾ മാറ്റിവെച്ച് സമാഹരിച്ച 75,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രസിഡൻറ് വി.ടി. വേലായുധനും സെക്രട്ടറി എൻ.എം. രാജനും ട്രഷറർ കെ.പി. അറുമുഖനും മറ്റു ഭാരവാഹികളും ചേർന്ന് തുക കലക്ടർക്ക് കൈമാറി. 75 കിടക്കകളും 25 മോേട്ടാർ പമ്പ്സെറ്റുകളും വിതരണം ചെയ്തു കോഴിക്കോട്: പന്നിയങ്കര മേലേടിപ്പാടം െറസിഡൻറ്സ് കമ്മിറ്റി സ്വരൂപിച്ച 2,10,000 രൂപയുടെ ഫണ്ട് ഉപയോഗിച്ച് ദുരിത ബാധിത പ്രദേശമായ മാനാരി, ഉടുമ്പ്ര എന്നിവിടങ്ങളിലെ വീടുകളിലേക്ക് ആവശ്യമായ 75 കിടക്കകളും 25 മോേട്ടാർ പമ്പ്സെറ്റുകളും വിതരണം ചെയ്തു. വാർഡ് കൗൺസിലർമാരായ കെ. നിർമലക്കും ആയിഷബി പാണ്ടികശാലക്കും കമ്മിറ്റി ഭാരവാഹികൾ സാധനങ്ങൾ കൈമാറി. ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ റഷീദ്, പി. കലാമുദ്ദീൻ, കെ. നിർമല, ആയിശബി പാണ്ടികശാല, സി.ആർ. ഗിരീഷ്, സി.വി. ഗിരീഷ്, പി.കെ. നാസർ, കെ. കോയ കോട്ടുമ്മൽ, എം. അബ്ദുൽ ഗഫൂർ, ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.